അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി സേന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ച്വറി നേടിയ താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടി തിലക് വര്‍മ. ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെയാണ് നാല് അര്‍ധസെഞ്ച്വറികളോടെ തിലക് വര്‍മ യുവരാജ് സിങിന്റെ റെക്കോഡിനൊപ്പമെത്തിയത്.
പത്ത് അര്‍ധസെഞ്ച്വറികളോടെ ഇതിഹാസതാരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണ് ലിസ്റ്റില്‍ ഒന്നാമത്. എന്നാല്‍ സ്‌ട്രൈക് റേറ്റിന്റെ കാര്യത്തില്‍ രോഹിതിനും കോഹ്‌ലിക്കും ലിസ്റ്റിലുള്ള മറ്റുള്ളവരെക്കാളുമേറെ സ്‌ട്രൈക്ക് റേറ്റ് ഉള്ളത് തിലകിനാണ്.
You know it’s clutch when @TilakV9 pulls out this celebration 🥶 #TeamIndia | #NZvIND https://t.co/WJTeZB1xzZ
— BCCI (@BCCI) October 24, 2026
215 എന്ന മാരക പ്രഹരശേഷിയിലാണ് തിലക് വര്‍മയുടെ ഹിറ്റിങ്.
സേന രാജ്യങ്ങളില്‍ ഏറ്റവുമധികം അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം-അര്‍ധസെഞ്ച്വറി-സ്‌ട്രൈക്ക് റേറ്റ് എന്ന ക്രമത്തില്‍)
വിരാട് കോഹ്‌ലി-10-149
രോഹിത് ശര്‍മ-10-146
സൂര്യകുമാര്‍ യാദവ്-7-196
കെ.എല്‍. രാഹുല്‍-6-154
ഗൗതം ഗംഭീര്‍-5-124
തിലക് വര്‍മ-4-215
യുവരാജ് സിങ്-4-199
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തിലകിന്റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. ആറ് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ സമ്പാദ്യം. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയതും തിലക് തന്നെയാണ്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 43 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. 46 പന്തില്‍ 58 റണ്‍സ് നേടിയ ബെവോണ്‍ ജെയിംസും ആതിഥേയര്‍ക്കായി തിളങ്ങി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 20ന് മുമ്പിലാണ്. ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content Highlight: Tilak Varma enters the elite list of players with most T-20I half centuries in SENA countries.
