2026 പാകിസ്ഥാന് ത്രിരാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആതിഥേയര്‍. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് പാകിസ്ഥാന് വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 46.4 ഓവറില്‍ 241 ഓള്‍ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് 47.1 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
𝐖𝐇𝐀𝐓 𝐃𝐈𝐃 𝐖𝐄 𝐉𝐔𝐒𝐓 𝐖𝐈𝐓𝐍𝐄𝐒𝐒 🤯 Pakistan had their backs against the wall before Shadab Khan pulled off a heist with the bat! An innings of a lifetime to take the home side over the line and extend their winning streak 🇵🇰 #PAKvENG #ACC https://t.co/EE9znYUtrO
— AsianCricketCouncil (@ACCMedia1) October 25, 2026
പാകിസ്ഥാന് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് ശദബ് ഖാനാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 96 പന്തില്‍ നിന്ന് പുറത്താക്കാതെ അഞ്ച് സിക്സും 13 ഫോറും ഉള്‍പ്പെടെ 113 റണ്‍സാണ് താരം അടിച്ചെടുത്തത്. എട്ടാം നമ്പറില്‍ ഇറങ്ങിയായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. ഒമ്പതാം നമ്പറില്‍ ഇറങ്ങിയ ഹാരിസ് റൗഫ് 19 പന്തില്‍ ഏഴ് റണ്‍സ് നേടി പുറത്താകാതെ ഷദബ് ഖാന് ഒപ്പം നിന്ന് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ഇതോടെ ഒരു ചരിത്ര നേട്ടമാണ് ഷദബ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ഏകദിന ചരിത്രത്തില്‍ 8 മുതല്‍ 11 വരെയുള്ള പൊസിഷനില്‍ ബാറ്റ് ചെയ്ത് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം ആയിരിക്കുകയാണ് ഷദബ് ഖാന്.
Shadab 𝐒𝐞𝐧𝐬𝐚𝐭𝐢𝐨𝐧𝐚𝐥 Khan 🫡 #PAKvENG #ACC https://t.co/4ibgvoLEOf
— AsianCricketCouncil (@ACCMedia1) October 25, 2026
ഈ നേട്ടത്തില്‍ അയര്‍ലാന്‍ഡ് താരം സിമി സിങ്ങാണ് ഒന്നാമന്. 2021ല്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ 100* നേടിയാണ് താരം തിളങ്ങിയത്. 2022ല്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ മെഹ്ദി ഹസിനും 100*റണ്‍സ് നേടി. ഈ ലിസ്റ്റില്‍ മൂന്നാമനായാണ് ഖാന് എന്‍ട്രി ചെയ്യുന്നത്.
അതേ സമയം മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ്. 111 പന്തില്‍ 105 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. സാം കരന് 42 റണ്‍സും നേടിയിരുന്നു. ഗസ് ആറ്റ്കിന്സണ് 36* റണ്‍സ് നേടി.
പാകിസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഷഹീന് അഫ്രീദിയാണ്. നാല് വിക്കറ്റുകളാണ് താരം നേടിയത്. 8.4 ഓവറില്‍ 46 റണ്‍സ് വിട്ടുനല്‍കിയ താരം 5.31 എന്ന് എക്കണോമിയിലാണ് പന്ത് എറിഞ്ഞത്. റാസഉള്ള, അറാഫത്ത് മിന്‍ഹാസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ഹാരിസ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി.
Content Highlight: Shadab Khan Achieve Great Record In ODI Cricket
