ഒരു മലയാള ചിത്രമെന്ന പോലെ മലയാളികള്‍ ഏറ്റെടുത്ത ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായെത്തിയ ജയിലര്‍ 2. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനെ അര്‍ത്ഥവത്താക്കിക്കൊണ്ടായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു.

ജയിലര്‍ 2. Photo: District
ആഗോളതലത്തില്‍ ഇതിനോടകം ചിത്രം 630 കോടിയോളമാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ ഒട്ടനവധി മലയാളി അഭിനേതാക്കളും വേഷമിട്ടിരുന്നു. രജനികാന്തിന്റെ നായക കഥാപാത്രത്തിന്റെ മരുമകളായി വേഷമിട്ട മലയാളി താരം മിര്‍ണ മേനോനും കൈയടി വാങ്ങിയിരുന്നു.
ജയിലര്‍ 2ന്റെ വന്‍ വിജയത്തിന് പിന്നാലെ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ദിലീപനെ അവതരിപ്പിച്ച മലയാളി താരം സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച് മിര്‍ണ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ ഹിറ്റ് കോമഡി കഥാപാത്രമായ ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ അടക്കം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മിര്‍ണ സംസാരിച്ചത്.

ജയിലര്‍ 2. Photo: X.com
‘സുരാജേട്ടന്‍ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാക്കളിലൊരാളാണ്. സുരാജേട്ടന്റെ എന്റെ ഏറ്റവും ഫേവറിറ്റ് കഥാപാത്രം ദശമൂലം ദാമു ആയിരുന്നു. അത് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ ആക്ഷന്‍ ഹീറോ ബിജുവിലെ പെര്‍ഫോമന്‍സ് കണ്ടു. ആ സുരാജേട്ടന്‍ തന്നെയാണോ ഇത് എന്ന് എനിക്ക് തോന്നി. പിന്നെ ജയിലറിലെ ദിലീപന്‍ കണ്ടുകഴിഞ്ഞപ്പോഴാണ് ഒരു ആക്ടറിന്റെ കംപ്ലീറ്റ് വേഴ്‌സറ്റാലിറ്റി മനസിലാകുന്നത്. എങ്ങനെയാണ് ഇങ്ങനെ പെര്‍ഫോം ചെയ്യാന്‍ കഴിയുന്നത് എന്ന് ആലോചിച്ചു. ശരിക്കും അദ്ദേഹം ഒരു അത്ഭുതമാണ്,’ മിര്‍ണ പറഞ്ഞു.
Content Highlight: Mirna talks about Suraj Venjaramoodu in Jailer 2
