മമ്മൂക്കയുടെ ഫാമിലിയില്‍ എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണ്; മട്ടാഞ്ചേരി മാഫിയയിലേത് എക്‌സൈറ്റിങ് ക്യാരക്ടര്‍: നസ്‌ലെന്‍
Movie Day
മമ്മൂക്കയുടെ ഫാമിലിയില്‍ എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണ്; മട്ടാഞ്ചേരി മാഫിയയിലേത് എക്‌സൈറ്റിങ് ക്യാരക്ടര്‍: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th June 2026, 5:09 pm

ലോക സിനിമ കരിയറില്‍ ഉണ്ടാക്കിയ ഇംപാക്ടിനെ കുറിച്ചും മോളിവുഡ് ടൈംസിന്റെ ഏറ്റവും പുതിയ വിശേഷങ്ങളെ കുറിച്ചും മമ്മൂട്ടിക്കൊപ്പം വരാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ നസ്‌ലെന്‍.

ലോക കരിയറില്‍ വലിയ ഇംപാക്ട് തന്നെ ഉണ്ടാക്കിയെന്നും പാന്‍ ഇന്ത്യന്‍ കടന്ന് പാന്‍ വേള്‍ഡിലേക്ക് പോകട്ടെയെന്നാണ് പ്രതീക്ഷയെന്നുമാണ് താരം പറയുന്നത്. ഒപ്പം മമ്മൂട്ടിക്കൊപ്പം വരാനിരിക്കുന്ന മട്ടാഞ്ചേരി മാഫിയയെ കുറിച്ചും താരം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോളിവുഡ് ടൈംസിലെ തന്റെ ഡാന്‍സ് കണ്ട് ലോക ടീമിലെ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞെന്നും വലിയ കുഴപ്പമില്ല എന്നായിരുന്നു ചന്തുവിന്റെ മറുപടിയെന്നും തമാശരൂപേണ നസ്‌ലെന്‍ പറയുന്നുണ്ട്.

ഡി.ക്യുവിന് നസ്‌ലെനെ വലിയ ഇഷ്ടമാണല്ലോ എന്ന ചോദ്യത്തിന് മമ്മൂക്കയുടെ ഫാമിലിയില്‍ എല്ലാവര്‍ക്കും തന്നെ ഇഷ്ടമാണെന്നായിരുന്നു നസ്‌ലെന്റെ ചിരിയോടെയുള്ള മറുപടി.

‘ലോകയ്ക്ക് 5 പാര്‍ട്ടുണ്ടെന്നല്ലേ പറഞ്ഞത്. 3ാമത്തെയൊക്കെ ആകുമ്പോഴേക്ക് ഏകദേശം പാന്‍ വേള്‍ഡില്‍ എത്തുമായിരിക്കും (ചിരി). എനിക്ക് പാന്‍ ഇന്ത്യന്‍ എക്‌സ്‌പോഷന്‍ കിട്ടിയ സിനിമയാണ് ലോക. ലോക ടീമിലെ ആളുകളൊക്കെ വിവിധ പ്രോഗ്രാമിന് പോകുമ്പോള്‍ ഒത്തിരി പേര്‍ നമ്മളെ പറ്റി ചോദിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്.

നമ്മുടെ അടുത്ത വര്‍ക്ക് ഏതാണെന്ന് അറിയാന്‍ അവര്‍ക്ക് ആകാംഷയുണ്ട്. നമ്മുടെ വര്‍ക്കുകള്‍ അവര്‍ കാണുന്നുണ്ട്. വിക്കി കൗശല്‍ എന്നെ കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞതായി അറിഞ്ഞു. റൗണ്ട് ടേബിളിലും ഇന്റര്‍വ്യൂവിലുമെല്ലാം നമ്മളെ കുറിച്ച് നല്ലത് പറയുന്നു എന്നത് സന്തോഷമാണ്,’ നസ്‌ലെന്‍ പറഞ്ഞു.

നസ്‌ലെന്‍ -കല്യാണി കെമിസ്ട്രിയെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് കല്യാണിയുമായി നല്ല സൗഹൃദമാണ് തനിക്കെന്നായിരുന്നു നസ്‌ലെന്റെ മറുപടി. കല്യാണി ഇപ്പോള്‍ ഒത്തിരി തിരക്കിലേക്ക് പോയെന്നും കാന്‍സില്‍ പോകുന്നതിന് മുന്‍പ് ലോക ടീം എല്ലാവരും മീറ്റ് ചെയ്തിരുന്നെന്നും നസ്‌ലെന്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പുണ്ട്. രണ്ട് ദിവസം കൂടുമ്പോള്‍ എല്ലാവരും എന്തെങ്കിലും മെസ്സേജ് അതില്‍ ഇടും. മോളിവുഡ് ടൈംസിലെ ഡാന്‍സ് കണ്ടിട്ട് എല്ലാവരും നല്ലത് പറഞ്ഞു. പിന്നെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചന്തുവായിരിക്കും. ആ..കുഴപ്പമില്ല എന്നൊക്കെ പറയും അവന്‍. ബാക്കി ഡൊമിനിക് ഏട്ടനൊക്കെ നല്ല അഭിപ്രായം പറഞ്ഞു’, നസ്‌ലെന്‍ പറഞ്ഞു.

മമ്മൂട്ടി, നസ്‌ലെന്‍, ചന്തു സലിം കുമാര്‍, ശാന്തി ബാലചന്ദ്രന്‍ Photo: X

ഡി.ക്യു വല്ലതും പറഞ്ഞോ എന്ന ചോദ്യത്തിന് ഇല്ല കണ്ടിട്ടുണ്ടാവില്ലെന്നായിരുന്നു നസ്‌ലെന്റെ മറുപടി. മമ്മൂക്കയ്ക്കും ഡി.ക്യുവിനുമൊക്കെ നസ്‌ലെനെ ഭയങ്കര ഇഷ്ടമാണല്ലോ എന്ന ചോദ്യത്തിന് അവരുടെ ഫാമിലിയില്‍ എല്ലാവര്‍ക്കും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ചിരിയോടെയുള്ള നസ്‌ലെന്റെ മറുപടി.

മട്ടാഞ്ചേരി മാഫിയയുടെ കഥ കേട്ടെന്നും സ്‌ക്രിപ്റ്റിങ് നടക്കുകയാണെന്നും അഭിമുഖത്തില്‍ നസ്‌ലെന്‍ പറഞ്ഞു. ചിത്രത്തില്‍ എക്‌സൈറ്റിങ് ആയിട്ടുള്ള ക്യാരക്ടര്‍ ആണ്. മമ്മൂക്കക്കയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. രണ്ട് തവണ വന്നിട്ട് ചെയ്യാന്‍ പറ്റാതെ പോയതാണ്. ഇത്തവണ ഗംഭീരമാകട്ടെയെന്ന് ആഗ്രഹിക്കുന്നു,’ താരം പറഞ്ഞു.

Content Highlight: the character in Mattancherry Mafia is an exciting one: Naslen