മലപ്പുറം: എസ്.എഫ്.ഐ നേതാക്കളെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയില്‍ എത്തിയ എസ്.എഫ്.ഐ നേതാക്കളെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ പൊലീസില്‍ പരാതി നല്കി.
SFI മലപ്പുറം ജില്ലാ സെക്രെട്ടറിയെ ആശുപത്രിയിൽ കയറി ആക്രമിക്കുന്ന MSF തീവ്രവാദികൾ https://t.co/2lwCuTTb4j
— akshay joshy☭🔻 (@aksha_y_joshy) October 29, 2026
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരടക്കമുള്ളവര്‍ ആക്രമണത്തിലുണ്ടായിരുന്നുവെന്നും സഞ്ജീവ് ആരോപിച്ചു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.
SFI State Joint Secretary Adil, Malappuram District President Sujin, and other activists were brutally attacked inside a hospital by Muslim Students Federation (MSF) activists. Why? Because they lost at the ballot box. SFI swept the Calicut University Students’ Union elections. https://t.co/UKS66bz8jP
— V P Sanu (@VP_Sanu) October 29, 2026
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്റ്റുഡന്‍സ് യൂണിയന് തെരഞ്ഞെടുപ്പിനിടെ ഇന്നലെയായിരുന്നു (ബുധന്‍) ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകാത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സഞ്ജീവ് പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന അടിസ്ഥാനത്തില്‍ ഈ ഗുണ്ടകളെ ചെറുക്കുമെന്നും ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫിന്റെ സംസ്ഥാന, ജില്ല നേതാക്കളടങ്ങുന്ന സംഘമാണ് ആക്രമണമഴിച്ചുവിട്ടതെന്നും ഏറെ ഭീകരമാണെന്ന് സജീവ് ചൂണ്ടിക്കാട്ടി.
