മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഡി.ജി.പി
Kerala News
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഡി.ജി.പി
ആദര്‍ശ് എം.കെ.
Sunday, 26th April 2026, 10:11 pm

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അപകടകാരണം ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമാകുമെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.

തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി തിരുവമ്പാടി വിഭാഗം കരുതിവെച്ചിരുന്ന കരിമരുന്ന് ശേഖരമാണ് സ്‌ഫോടനത്തിന് കാരണമായത്.

ഏപ്രില്‍ 21ന് വൈകിട്ട് മൂന്നുമണിയോടെയാണ് വെടിക്കെട്ട് പുരയില്‍ അപകടം സംഭവിച്ചത്.

അപകടദിവസം തന്നെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍, തിരുവമ്പാടി ലൈസന്‍സി സതീശന്‍ എന്നിവര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 15 ആയി ഉയര്‍ന്നു.

നെട്ടയത്ത് പൊലീസിനെതിരെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ നടത്തിയ പ്രതിഷേധത്തില്‍ അവര്‍ക്കെതിരെ കേസെടുത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയും സഹപ്രവര്‍ത്തകയുമായിരുന്ന ശ്രീലേഖ പൊലീസിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വം പെരുമാറണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്ന സംഭവത്തിലും നിലവില്‍ കേസെടുത്തിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ സഞ്ചാരപാതയില്‍ (ഫ്‌ളൈറ്റ് പാത്ത്) ഉണ്ടായ വ്യതിയാനം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡി.ജി.പി വ്യക്തമാക്കി.

 

Content highlight: The cause of the explosion at the Mundathikode fireworks display will be clear within a week, says the DGP.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.