കോഴിക്കോട്: താമരശേരിയില്‍ ക്ലിനിക്ക് നടത്തുന്ന കര്‍ണാട സ്വദേശിയായ ഡോക്ടര്‍ക്ക് കൊവിഡ്. ഇതോടെ ആശുപത്രിയിലെ ആറ് ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

മെയ് അഞ്ചിന് കേരളത്തില്‍ നിന്നും തിരികെ പോയ ഡോക്ടര്‍ക്ക് കര്‍ണാടകയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം പകര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് സംശമുള്ളതായി ഡോക്ടര്‍ പറഞ്ഞു.

മെയ് അഞ്ചുമുതല്‍ റൂം ക്വാറന്റൈനില്‍ ആയിരുന്നുവെന്നും കര്‍ണാടകയില്‍ ഇതുവരെ ആരുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

താമരശേരിയിലെ ആശുപത്രിയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് ഡോക്ടറുടെ നിഗമനം. ആശുപത്രി ജീവനക്കാരിലാരോ വൈറസ് വാഹകരെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

അതേസമയം ഡോക്ടറെ കര്‍ണാടകയിലേക്ക് കൊണ്ടുപോയ ഡ്രൈവറുടെ സാമ്പിളുകളും പരിശോധിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക