മലയാളിയുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍ പ്രധാനവേഷത്തിലെത്തുന്ന ഇരയുടെ ടീസര്‍ പുറത്തുവിട്ടു. ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ മാധ്യമങ്ങളില്‍ പ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു ഇര.

കേരളത്തെ ഞെട്ടിച്ച ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു ഇരയുടെ അണിയറപ്രവര്‍ത്തകരുടെ വാദം. ഇതോടെ സിനിമ കൂടുതല്‍ ചര്‍ച്ചയായിരുന്നു.

ടീസറില്‍ കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട പ്രമേയം ചിത്രത്തിന്റെ ഭാഗമാകുന്നതായി സൂചനകളുണ്ട്. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകന്റെ സംവിധായകന്‍ വൈശാഖും ഉദയ്കൃഷ്ണയും  ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു എസ്.എസ് ആണ്.

ഉണ്ണി മുകുന്ദനെക്കൂടാതെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നുണ്ട്. മിയ, ലെന, അലന്‍സിയര്‍, നിരഞ്ജന, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി വന്‍ താരനിര തന്നെ സിനിമയില്‍ അണി നിരക്കുന്നുണ്ട്.