എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ ഡേറ്റ് കിട്ടാത്തവര്‍ ചാനലിലിരുന്ന് തെറി പറയുന്നു; താരത്തിന് പിന്തുണയുമായി നിര്‍മാതാവ് സുരേഷ് കുമാര്‍
എഡിറ്റര്‍
Sunday 6th August 2017 9:39am

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ് സുരേഷ്‌കുമാര്‍. തുടര്‍ച്ചയായി ഒരാളെ വേട്ടയാടുന്നതില്‍ പരിധിയുണ്ടെന്ന് സുരേഷ്‌കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഡി സിനാമാസ് പൂട്ടിക്കാന്‍ മന:പൂര്‍വം ആരൊക്കയോ ചേര്‍ന്ന് ശ്രമിക്കുന്നതായും സുരേഷ് കുമാര്‍ പറയുന്നു. താരത്തിന്റെ ഡേറ്റ് കിട്ടാത്ത ചില സിനിമാപ്രവര്‍ത്തകരാണ് ചാനലിലിരുന്ന് ദിലീപിനെതിരെ സംസാരിക്കുന്നതെന്നും സുരേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Also Read:ഇനി നീ ആര്‍.എസ്.എസിനെതിരെ എഴുതരുത്; ആര്‍.എസ്.എസിനെതിരെ ലേഖനമെഴുതിയതിന്റെ പേരില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം


തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നടനും നിര്‍മാതാവും വിതരണക്കാരനുമായ ദിലീപിന് പല സ്ഥലത്തും നിക്ഷേപമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. വിരലിലെണ്ണാവുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ മാത്രമാണ് ചാനലില്‍ ദിലീപിനെതിരെ സംസാരിക്കുന്നതെന്നും അവര്‍ അവസരം മുതലാക്കുകയാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചു.

Advertisement