ഇന്ത്യ ഇനി ഡബിള്‍ സ്‌ട്രോങ്; ലങ്കയ്‌ക്കെതിരെ രണ്ട് മത്സരവും കളിക്കാന്‍ സൂപ്പര്‍ താരം!
Cricket
ഇന്ത്യ ഇനി ഡബിള്‍ സ്‌ട്രോങ്; ലങ്കയ്‌ക്കെതിരെ രണ്ട് മത്സരവും കളിക്കാന്‍ സൂപ്പര്‍ താരം!
ശ്രീരാഗ് പാറക്കല്‍
Friday, 31st July 2026, 5:40 pm

ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. മത്സരത്തിന് മുന്നോടിയായി ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

സ്‌ക്വാഡില്‍ പരിക്ക് പൂര്‍ണമായി ഭേദമാകാത്ത സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും ബാറ്റര്‍ സായ് സുദര്‍ശനും ഇടം നേടിയിരുന്നു. മാത്രമല്ല ലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിലും താരങ്ങള്‍ കളിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. ലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിലും സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കുമെന്നാണ് വിവരം. ബുംറ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായെന്ന് ബി.സി.സി.ഐയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥാന്‍ പി.ടി.ഐയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ക്രിക്ക്ടുടേയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം സായ് സുദര്‍ശന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

‘ഇംപാക്റ്റ് പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ ജസ്പ്രീത് ബുംറ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഫിറ്റ്‌നസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി. ടീമിന്റെ പ്രധാന താരങ്ങളിലൊരാളായതിനാല്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും അദ്ദേഹം ലഭ്യനാകും,’ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍

 

Content Highlight: Superstar Jasprit Bumrah will play in both matches against Sri Lanka, says senior BCCI official: Report

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ