ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ 87 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കിവീസ് പട സ്വന്തമാക്കിയത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 259 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് 172 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എന്നാല്‍ ഒക്ടോബര്‍ 27ന് നടന്ന മത്സരത്തില്‍ ഇഷാന്‍ കിഷന് പകരം കളത്തിലിറങ്ങിയ വൈഭവ് സൂര്യവംശി അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയിരുന്നു. ഒന്നാം വിക്കറ്റില്‍ 133 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും നടത്തിയത്. എന്നാല്‍ നാലാം മത്സരത്തില്‍ താരത്തിന് പകരം വണ്‍ഡൗണ്‍ പൊസിഷനിലേക്ക് ഇഷാന്‍ തിരിച്ചെത്തിയതോടെ വൈഭവിനെ ഓപ്പണിങ് പൊസിഷനില്‍ നിന്ന് ഒഴിവാക്കി സഞ്ജുവിന് തന്റെ പൊസിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

വൈഭവിനെ ഒഴിവാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചോദ്യമുന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഒരാള്‍ക്ക് പരിക്കേറ്റാല്‍ മാത്രമാണോ വൈഭവി കളിപ്പിക്കുകയെന്ന് ആകാശ് ചോപ്ര ചോദിച്ചു.

‘കഴിഞ്ഞ (ഒക്ടോബര്‍ 27) മത്സരത്തില്‍ അഭിഷേക് സെഞ്ച്വറി നേടി, വൈഭവ് 50 റണ്‍സ് നഷ്ടപ്പെടുത്തി. പക്ഷേ ബാറ്റിങ് വളരെ മികച്ചതായിരുന്നു. അതിനുശേഷം, ഇഷാന്‍ ഫിറ്റാണെങ്കില്‍ ആരാണ് പുറത്തുപോകുക എന്നതായിരുന്നു ചോദ്യം. നിങ്ങള്‍ തത്വശാസ്ത്രപരമായി ചിന്തിച്ചാല്‍, പരിക്കേറ്റ കിഷന് പകരക്കാരനായതിനാല്‍ വൈഭവ് സൂര്യവംശി എന്നാണ് ഉത്തരം. പക്ഷേ ഇത് ഒരു റെഡ് റബ്ബര്‍ മാച്ച് ആയിരുന്നു (പരമ്പര വിജയിയെ തീരുമാനിച്ച ശേഷമുള്ള മത്സരം).

അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും

വൈഭവ് സൂര്യവംശിയെ ഒഴിവാക്കാനുള്ള തീരുമാനം വലിയൊരു ചോദ്യത്തിലേക്ക് നയിക്കുന്നു. ഒരാള്‍ക്ക് പരിക്കേറ്റാല്‍ മാത്രമേ വൈഭവ് സൂര്യവംശിയെ കളിപ്പിക്കൂ? അതോ ആരെങ്കിലും ലഭ്യമല്ലാത്തപ്പോള്‍? അങ്ങനെയാണെങ്കില്‍, നിങ്ങള്‍ക്ക് അവനെ വീട്ടിലേക്ക് അയയ്ക്കാം.

നിങ്ങള്‍ക്ക് അവനോട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ പറയാം. തീര്‍ച്ചയായും, ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ താമസിച്ചുകൊണ്ട് അവന് പഠിക്കാന്‍ കഴിയും. പക്ഷേ, അത് വളരെക്കാലം സംഭവിക്കുകയാണെങ്കില്‍, അവന്‍ ബാറ്റ് ഓണ്‍ ബോള്‍ ചെയ്യുന്നതാണ് നല്ലത്,’ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ തന്റെ യീട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം മത്സരത്തിലെ അവസാന മത്സരം നവംബര്‍ ഒന്നിന് നടക്കും. സീഡന്‍ പാര്‍ക്കാണ് വേദി.

Content Highlight: Aakash Chopra Talking About Indian Young Batter Vaibhav Sooryavanshi