ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരമാണ് നടി സണ്ണി ലിയോണി. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമയില്‍ തന്റേതായ ഇടം ഉറപ്പിച്ച നടിയാണ് സണ്ണി ലിയോണി. താന്‍ ജീവിതത്തില്‍ നേരിട്ട വിവിധ പ്രശ്‌നങ്ങളെ കുറിച്ചും അവയെല്ലാം തരണം ചെയ്ത് മുന്നോട്ടുപോയതിനെ കുറിച്ചും സംസാരിക്കുകയാണ് നടി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു സണ്ണി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
മാര്‍ച്ച് എട്ട് വനിതാദിനത്തില്‍ മോജിഇന്ത്യ എന്ന ആപ്പ് നടത്തിയ #Unfiltered എന്ന ക്യാംപെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു സണ്ണി ലിയോണിയുടെ വീഡിയോ. ചെറിയ ടെക്‌സ്റ്റുകളിലൂടെയാണ് പല സംഭവങ്ങളും നടി പറഞ്ഞുവെക്കുന്നത്.
21ാം വയസ്സില്‍ വിദ്വേഷ മെയിലുകള്‍, മുന്‍വിധിയും സ്ത്രീവിരുദ്ധവുമായ കമന്റുകള്‍, ഡാന്‍സ് ചുവടുകളുടെ പേരില്‍ വിമര്‍ശനം, സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും ഓഫറുകളോ പിന്തുണയോ ലഭിച്ചില്ല, അവാര്‍ഡ് ഷോകളില്‍ നിന്നും പുറത്താക്കി എന്നിങ്ങനെ സിനിമാമേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് സണ്ണി ലിയോണി വീഡിയോയുടെ ആദ്യ ഭാഗത്ത് പറയുന്നത്.
എന്നാല്‍ ഇന്ന് താന്‍ സ്വപ്‌നതുല്യമായ ജീവിതമാണ് നയിക്കുന്നതെന്ന് അടുത്ത ഭാഗത്തില്‍ സണ്ണി ലിയോണി പറയുന്നു. ബേബി ഡോള്‍ എന്ന എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്റര്‍ നല്‍കാനായെന്നും മേക്കപ്പ് പ്രൊഡക്ടുകളുടെ പുതിയ ബ്രാന്റ് തുടങ്ങി ബിസിനസില്‍ വിജയിക്കാനായെന്നും സണ്ണി പറയുന്നു. ഒപ്പം മനോഹരമായ ഒരു കുടുംബവും തനിക്കുണ്ടെന്ന് സണ്ണി കൂട്ടിച്ചേര്‍ത്തു.
Content Highlight: Sunny Leone shares her bad experience in Bollywood
