Speakerതിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ തന്റെ ഡ്രൈവറെ കൊണ്ട് ചെരുപ്പഴിപ്പിച്ച നടപടി വിവാദമാകുന്നു. നിയമസഭാ വളപ്പിലെ വിളവെടുപ്പിനിടെയാണ് സംഭവം. നിരവധി പേര്‍ നോക്കി നില്‍ക്കെയാണ് സ്പീക്കര്‍ തന്റെ ഔദ്യോഗിക ഡ്രൈവറെ കൊണ്ട് ചെരിപ്പഴിപ്പിച്ചത്. സംഭവം വാര്‍ത്തയായതോടെ വിവിധ മേഖലകൡ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

Speckerസ്പീക്കറുടെ നടപടി അധാര്‍മ്മികമാണെന്നും അംഗീകരിക്കാനാവില്ലെന്നും സി.പി.ഐ.എം നേതാക്കള്‍ കുറ്റപ്പെടുത്തി. വ്യാഴാഴ്ച്ച രാവിലെയാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത്. ശക്തന് ആരോഗ്യകരമായ പ്രശ്‌നങ്ങളുണ്ടെന്നതിനാലാണ് ഇത്തരം ഒരു സംഭവം ഉണ്ടായതെന്ന അനൗദ്യോഗിക വിശദീകരണങ്ങളും ഉണ്ട്.

അതേസമയം ഏത് സാഹചര്യത്തിലാണ് ശക്തന്റെ ഭാഗത്ത് നിന്നും ഇത്തരം ഒരു നടപടിയുണ്ടായതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നോ സ്പീക്കറുടെ ഓഫീസില്‍ നിന്നോ സംഭവത്തില്‍ ഔദ്യോഗികമായ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.