ബസ് ടിക്കറ്റും ട്രെയിന്‍ ടിക്കറ്റും നല്‍കാം, ബി.ജെ.പി ടിക്കറ്റ് ലഭിക്കുക എങ്ങനെയാണെന്ന് എനിക്കറിയില്ല; ആരാധകനോട് സോനു സൂദ്
national news
ബസ് ടിക്കറ്റും ട്രെയിന്‍ ടിക്കറ്റും നല്‍കാം, ബി.ജെ.പി ടിക്കറ്റ് ലഭിക്കുക എങ്ങനെയാണെന്ന് എനിക്കറിയില്ല; ആരാധകനോട് സോനു സൂദ്
ന്യൂസ് ഡെസ്‌ക്
Thursday, 17th September 2020, 3:23 pm

മുംബൈ: കൊവിഡ് പ്രതിസന്ധിക്കിടയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യമേര്‍പ്പെടുത്തിയും ജോലി നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കിയും വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് ബോളിവുഡ് നടന്‍ സോനു സൂദ്. ഇപ്പോള്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് സോനു സൂദ് നല്‍കിയ മറുപടിയാണ് വൈറലാവുന്നത്.

വരാന്‍ പോവുന്ന ബിഹാര്‍ ഇലക്ഷനില്‍ മത്സരിക്കാന്‍ തനിക്ക് ഒരു ബി.ജെ.പി ടിക്കറ്റ് ശരിയാക്കി തരുമോ എന്ന് ചോദിച്ച ഒരു ആരാധകനാണ് സോനു സൂദ് മറുപടി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ബസ് ടിക്കറ്റും ട്രെയിന്‍ ടിക്കറ്റും വിമാന ടിക്കറ്റും അല്ലാതെ  അല്ലാതെ തനിക്ക് ഒരു ടിക്കറ്റും ശരിയാക്കിതരാന്‍ അറിയില്ലെന്നാണ് സോനു സൂദ് തമാശ രൂപേണ മറുപടി നല്‍കിയിരിക്കുന്നത്.

 

ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട നിരവധി പേരെയാണ് സോനു സൂദ് സഹായിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടപ്പെട്ട യുവതിക്ക് സഹായവാഗ്ദാനവുമായി സോനു സൂദ് രംഗത്തു വന്നിരുന്നു. ശാരദ എന്ന ഹൈദരാബാദിലെ യുവതിക്കാണ് ജോലി നഷ്ടപ്പെട്ടത്. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ടെക്കിയായിരുന്നു ഇവര്‍.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഇവര്‍ പച്ചക്കറി കച്ചവടം തുടങ്ങുകയായിരുന്നു. ഇവരെ നേരിട്ട് വിളിച്ച് സോനു സൂദ് സഹായം നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ