[]കൊച്ചി: സേളാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും വരുമെന്ന യു.ഡി.എഫ് കണ്‍വീനല്‍ പി.പി.തങ്കച്ചന്‍.[]

ജുഡീഷ്യല്‍ അന്വേഷണത്തില്‍ തന്റെ ഓഫീസ് ഉള്‍പ്പെടുന്നതില്‍ വിരോധമില്ലെന്ന മുഖ്യമന്ത്രി പറഞ്ഞതായും തങ്കച്ചന്‍ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലക്ക് മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം കൊടുക്കാമെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞതായും തങ്കച്ചന്‍ വെളിപ്പെടുത്തി.

തന്റെ  അഭാവത്തില്‍ മുഖ്യമന്തിയുടെ ചാര്‍ജ്ജ് നല്‍കാം. എന്നാല്‍ അഭ്യന്തരവും ഉപമുഖ്യമന്ത്രിസ്ഥാനവും കൊടുക്കാനാവില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.

ഏത് വകുപ്പും എത്ര വകുപ്പും കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് അഭ്യന്തര വകുപ്പ എടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ അടുപ്പക്കാരായ മദ്ധ്യസ്ഥര്‍  രമേശിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അഭ്യന്തരം നല്‍കാമെന്ന രമേശിനെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഇത് കിട്ടാതായപ്പോള്‍ തന്നെ വഞ്ചിച്ചു ചതിച്ചു എന്ന തോന്നല്‍ രമേശിനുണ്ടായി. രമേശിന്റെ ഈ തോന്നല്‍ സ്വാഭാവികമാണ്.

യു.ഡി.എഫില്‍ വേണ്ടത്ര കൂടിയാലോചനകല്‍ നടക്കുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. നേതാക്കള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ട്. കുറെക്കൂടി കൂടിയാലോചനകള്‍ ആവശ്യമാണ്.

ഇതിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. യു.ഡി.എഫിനെ നിയന്ത്രിക്കുന്നതില്‍ തനിക്ക പരിമിതികളുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുക്കുകയായിരുന്നു തങ്കച്ചന്‍.