ഇന്റർനാഷണൽ ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന. അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 മത്സരങ്ങൾ പൂർത്തിയാക്കിയാണ് സമൃതി ചരിത്രത്തിന്റെ ഭാഗമായത്. ലോർഡ്സിൽ നടക്കുന്ന വൺ ഓഫ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിൽ ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ വനിത താരമാണ് സ്മൃതി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് എന്നിവരാണ് ഇതിന് മുമ്പ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
3️⃣0️⃣0️⃣ international matches of class & elegance 💙
Congratulations to #TeamIndia vice-captain Smriti Mandhana on a special & monumental milestone 👏#ENGvIND pic.twitter.com/r9HnNZZYe0
— BCCI Women (@BCCIWomen) July 10, 2026
ഇന്ത്യയ്ക്കായി 2013ൽ അരങ്ങേറ്റം കുറിച്ച സ്മൃതിയുടെ ഒമ്പതാം ടെസ്റ്റ് മത്സരമാണ് ഇംഗ്ലണ്ടിനെതിരെ നടക്കുന്നത്. ടി-20യിൽ 171 മത്സരങ്ങളിലാണ് സ്മൃതി കളത്തിലിറങ്ങിയത്. കുട്ടി ക്രിക്കറ്റിൽ 4538 റൺസും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അടിച്ചെടുത്തിട്ടുണ്ട്.
ടി-20യിൽ ഒരു സെഞ്ച്വറിയും 35 അർധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഏകദിനത്തിൽ 120 മത്സരങ്ങളിൽ കളത്തിലിറങ്ങിയ സ്മൃതി 14 സെഞ്ച്വറികളും 35 അർധ സെഞ്ച്വറികളും അടക്കം 5988 റൺസ് നേടിയിട്ടുണ്ട്.
അതേസമയം മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 285 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി സമൃതി, ക്യാപ്റ്റൻ ഹർമപ്രീത്, ദീപ്തി ശർമ എന്നിവർ അർധ സെഞ്ച്വറി നേടി മികച്ച പ്രകടനം പുറത്തെടുത്തു.
8️⃣3️⃣(108)
1️⃣1️⃣ fours and 1️⃣ sixEnd of a fabulous knock from Smriti Mandhana to power #TeamIndia 👏
Updates ▶️ https://t.co/O1rEau8j8n#ENGvIND | @mandhana_smriti pic.twitter.com/Ok8J3vsRkf
— BCCI Women (@BCCIWomen) July 10, 2026
108 പന്തിൽ നിന്നും 11 ഫോറുകളും ഒരു സിക്സും അടക്കം 83 റൺസാണ് സ്മൃതി നേടിയത്. മറുഭാഗത്ത് ഹർമൻപ്രീത് 58 റൺസും ദീപ്തി 57 റൺസും സ്വന്തമാക്കി. ഇരുവരുടെയും ഇന്നിങ്സിൽ ഏഴ് ഫോറുകൾ വീതമാണ് ഉണ്ടായിരുന്നത്.
ഇംഗ്ലീഷ് ബൗളിങ്ങിൽ സോഫി എക്ലെസ്റ്റോൺ മൂന്ന് വിക്കറ്റും ലൗറൻ ഫ്ലർ, ഇസി വോങ്, മാഡി വില്ലെഴ്‌സ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മികച്ച പ്രകടനം നടത്തി. ലൗറൻ ബെൽ ഒരു വിക്കറ്റും സ്വന്തമാക്കി.
ഒന്നാം ദിനം മത്സരം നിർത്തുമ്പോൾ ഇംഗ്ലണ്ട് 21 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ടാംസിൻ ബ്യൂമാണ്ടിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ക്രാന്തി ഗൗഡിനാണ് വിക്കറ്റ്.
Content Highlight: Smriti Mandhana create a historical record in international cricket
