തമാശകളും കുറിക്കുകൊള്ളുന്ന തഗ് ഡയലോഗുകളുമായി സോഷ്യല്‍ മീഡിയയിലും മറ്റു പരിപാടികളിലും സജീവമായ രണ്ട് ഗായകരാണ് വിധു പ്രതാപും റിമി ടോമിയും. ഇപ്പോള്‍ വിധു പ്രതാപിനെ കുറിച്ച് റിമി ടോമി ഇന്‍സ്റ്റഗ്രാമിലിട്ട ഒരു പോസ്റ്റും അതിന് വിധു നല്‍കിയ മറുപടിയുമാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്.

തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വിധു പ്രതാപ് എന്നു പറഞ്ഞുകൊണ്ടായിരുന്നു റിമി ടോമിയുടെ കുറിപ്പ്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വിധുവിനൊപ്പം നില്‍ക്കുന്ന ചിത്രവും റിമി പങ്കുവെച്ചിരുന്നു.

തന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ ഒരാളാണ് വിധുവെന്നും എത്ര വഴക്കിട്ടാലും വിധു ഒപ്പമുള്ളത് പോസിറ്റീവ് എനര്‍ജിയാണെന്നും റിമി ടോമി പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി, ‘നീ എന്നെ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്‌നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ,’ എന്നായിരുന്നു വിധുവിന്റെ മറുപടി.

‘വിധു, നീ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്കിടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി തന്നെയാണ്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറയാനും കളിയാക്കാനും, അത് ചിലരോടെ നമുക്ക് പറ്റു.


Content Highlight: Singer Vidhu Prathap’s reply to Rimi Tomy