sreekala2

സീരിയല്‍ താരങ്ങള്‍ക്ക് പൊതുവെ സിനിമകളില്‍ മാര്‍ക്കറ്റ് കുറവാണ്. സീരിയല്‍ താരങ്ങള്‍ ആയതുകൊണ്ടുമാത്രം സിനിമയില്‍ അവസരം ലഭിക്കാതെ പോയ നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്.

ടെലിവിഷനിലൂടെ ദിവസവും കാണുന്ന താരങ്ങളെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടാകില്ലെന്നാണ് ഇവരെ ഒഴിവാക്കുന്നതിന്റെ കാരണമായി പല നിര്‍മാതാക്കളും സംവിധായകരും പറയുന്നത്.

എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് സീരിയല്‍ താരങ്ങള്‍ക്കും സിനിമയില്‍ തരക്കേടില്ലാത്ത വേഷം ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരു സീരിയല്‍ താരമായിപ്പോയതിന്റെ പേരില്‍ മാത്രം സിനിമയില്‍ നിന്ന് തഴയപ്പെട്ട വ്യക്തിയാണ് താനെന്ന് പറയുകയാണ് നടി ശ്രീകല ശശിധരന്‍.

സന്തോഷ് ശിവന്റെ ഉറുമിയിലെ വേഷത്തില്‍ എപ്പോഴും സന്തുഷ്ടയാണ്. ചെറിയ റോള്‍ ആയിരുന്നുവെങ്കിലും ആദ്യ ഷോട്ട് എടുത്ത ശേഷം സന്തോഷ് ശിവന്‍ നല്‍കിയ അഭിനന്ദനം വലിയ ആത്മവിശ്വാസം നല്‍കി.


സിനിമ എന്നും മനസ്സില്‍ ഉള്ളത് കൊണ്ട് അതൊരു തുടക്കമായി കരുതി. എന്നാല്‍ വളരെ വലിയൊരു സിനിമയിലെ പ്രധാനപ്പെട്ട റോളില്‍ നിന്ന് പിന്നീട് ഒഴിവാക്കിയതായി അറിഞ്ഞു.

വളരെ വിഷമം തോന്നി, അന്വേഷിച്ചപ്പോള്‍ സീരിയല്‍ നടിയായതിനാലാണ് ഒഴിവാക്കിയതെന്നറിഞ്ഞു. സീരിയല്‍ ആയാലും സിനിമയായാലും അഭിനയമല്ലേ നോക്കേണ്ടതെന്ന് ശ്രീകല ചോദിക്കുന്നു.

മാനസപുത്രി എന്ന സീരിയലിലെ സോഫി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല മലയാളികളുടെ ഇഷ്ടതാരമാകുന്നത്. വിവാഹ ശേഷം സീരിയലില്‍ നിന്ന് വിട്ടുനിന്ന ശ്രീകല രാത്രിമഴ എന്ന സീരിയലിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.