കോളിവുഡ്-മോളിവുഡ് പ്രേക്ഷകര്‍ ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ജിത്തു മാധവന് സംവിധാനം ചെയ്ത സീന്‍. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു മാധവന്, ആവേശം എന്ന ഫഹദ് ഫാസില്‍ നായകനായ തന്റെ ചിത്രത്തിലൂടെയാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ശേഷം ജിത്തു സംവിധാനം ചെയ്യുന്ന ചിത്രം ഏതായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം ഒന്നടങ്കം.

സീന്‍. Photo: X.com
തമിഴിന്റെ നടിപ്പിന് നായകന് സൂര്യയെ നായകനാക്കിയായിരിക്കും ജിത്തുവിന്റെ അടുത്ത ചിത്രം എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ വലിയ ആവേശത്തിലായിരുന്നു തമിഴ്നാട്ടിലെയും കേരളത്തിലെയും സിനിമാപ്രേമികള്‍. പ്രതീക്ഷകളെയെല്ലാം സഫലമാക്കുന്നതായിരുന്നു ആദ്യഷോയ്ക്ക് പിന്നാലെ സീനിന് ലഭിച്ച പ്രതികരണങ്ങള്‍. സൂര്യയുടെ കരിയറിലെ തന്നെ മികച്ച പടങ്ങിലൊന്ന് എന്ന് നിസംശയും ആരാധകര്‍ ചിത്രത്തെ വിലയിരുത്തുകയാണിപ്പോള്‍. സൂര്യയ്ക്ക് പുറമെ നസ് ലെന്, നസ്രിയ നസീം, ലാല്‍ തുടങ്ങിയ അഭിനേതാക്കളും മറ്റുള്ളവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കിയപ്പോള്‍ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലര്‍ കോമഡി എന്റര്‍ടെയിനറായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
നോര്‍ത്ത് ഇന്ത്യയില്‍ ചിത്രത്തിന് ക്ലാഷായി നിതിഷ് തിവാരി സംവിധാനം ചെയ്ത രാമായണ എത്തിയെങ്കിലും സൗത്തില്‍ സീന്‍ മികച്ച പ്രകടനമായിരുന്നു ആദ്യദിനം കാഴ്ചവെച്ചത്. കേരള ബോക്സ് ഓഫീസില്‍ രാമായണയ്ക്ക് ഒരു സാധ്യതയും നല്‍കാത്ത വിധത്തില്‍ ചിത്രം ആധിപത്യം പുലര്‍ത്തുകയായിരുന്നു. ഇതോടെ ആദ്യദിനത്തില്‍ ആറ് കോടിയ്ക്ക് മുകളിലാണ് ചിത്രം കളക്ഷനായി നേടിയത്. ഇതോടെ കേരളത്തില്‍ നിന്നും ആദ്യ ദിനത്തില്‍ മികച്ച കളക്ഷന്‍ നേടുന്ന അന്യഭാഷാ നടന്മാരുടെ ലിസ്റ്റില്‍ ആദ്യ അഞ്ചിലെത്താനും സൂര്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

സീന്‍. Photo: X.com
ജയിലര്‍ 2വിലൂടെ ആദ്യദിനത്തില്‍ 12.70 കോടി നേടിയ രജിനിയുടെ ജയിലര്‍ 2 ആണ് ലിസ്റ്റിലെ വമ്പന്‍. രണ്ടാം സ്ഥാനത്താകട്ടെ ദളപതി വിജയിയുടെ ചിത്രമാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനൊപ്പം വിജയ് ഒന്നിച്ച ചിത്രമായ ലിയോ 12.04 കോടിയാണ് തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്. കെ.ജി.എഫ് ചാപ്റ്റര്‍ 2ലൂടെ യഷ് (7.30 കോടി) മൂന്നാം സ്ഥാനത്തും, പുഷ്പ 2ലൂടെ അല്ലു അര്ജുന് നാലാം സ്ഥാനത്തും സ്ഥാനമുറപ്പിച്ചപ്പോള്‍ 6.08 കോടിയുമായി സൂര്യയുടെ സീന്‍ അഞ്ചാം സ്ഥാനത്താണ്.
Content Highlight: Scene gets good collection from Kerala box office on its opening day
