ഹിറ്റ്മാന്‍മാരെ ഒരുമിച്ച് വെട്ടിയ സൂപ്പര്‍ സഞ്ജു; ഒന്നാമനായി ഇവന്റെ ജൈത്രയാത്ര തുടരും!
Cricket
ഹിറ്റ്മാന്‍മാരെ ഒരുമിച്ച് വെട്ടിയ സൂപ്പര്‍ സഞ്ജു; ഒന്നാമനായി ഇവന്റെ ജൈത്രയാത്ര തുടരും!
ശ്രീരാഗ് പാറക്കല്‍
Wednesday, 11th March 2026, 10:00 am

ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. കലാശക്കൊട്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

സഞ്ജു സാംസണ്‍

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ തന്റെ കുതിപ്പ് തുടരാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യിലും ഐ.പി.എല്ലിലും 200+ ടീം ടോട്ടലുള്ള മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം എന്ന നേട്ടമാണ് സഞ്ജു തന്റെ പേരില്‍ കുറിച്ചത്. ഈ നേട്ടത്തില്‍ സഞ്ജു ഹിറ്റ്മാന്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്.

അന്താരാഷ്ട്ര ടി-20യിലും ഐ.പി.എല്ലിലും 200+ ടീം ടോട്ടലുള്ള മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ് (ഇന്നിങ്‌സ്)

സഞ്ജു സാംസണ്‍ – 141 (39)

രോഹിത് ശര്‍മ – 108 (48)

സൂര്യകുമാകര്‍ യാദവ് – 107 (49)

വിരാട് കോഹ്‌ലി – 103 (53)

അഭിഷേക് ശര്‍മ – 100 (30)

ഹര്‍ദിക് പാണ്ഡ്യ – 97 (54)

ഇഷാന്‍ കിഷന്‍ – 92 (35)

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

അതേസമയം ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 54 ഇന്നിങ്‌സില്‍ നിന്ന് 1399 റണ്‍സാണ് സഞ്ജു അടിച്ചിട്ടത്. 28.55 എന്ന ആവറേജിലാണ് താരത്തിന്റെ സ്‌കോറിങ്. 156.83 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജു നേടി. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറടക്കംമൂന്ന് സെഞ്ച്വറികളാണ് സഞ്ജു നേടിയത്. ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

Content Highlight: Sanju Samson In Great Record Achievement In IPL And T20I

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ