പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്തു; മുൻ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ കേസ്.
national news
പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്തു; മുൻ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ കേസ്.
ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 8:36 am

ഡെറാഡൂൺ: പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്തതിനു മുൻ ബി.ജെ.പി. ഉത്തരാഖണ്ഡ് സംസ്ഥാന ജനറൽ സെക്രട്ടറിയായ സഞ്ജയ് കുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കെതിരെ യുവതി പരാതി നൽകിയതനുസരിച്ചാണ് പൊലീസ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

“ഞാൻ പാർട്ടിക്ക് ഇതിനെക്കുറിച്ച് പരാതി കൊടുത്തിരുന്നു. പക്ഷെ അവർ എന്നെ ഭീഷണിപെടുത്തുകയായിരുന്നു. എനിക്കെന്റെ ജീവനിൽ പേടി ഉണ്ട്. അയാൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് എന്റെ ആഗ്രഹം” യുവതി എ.എൻ.ഐ. വാർത്താ വിതരണ ഏജൻസിയോട് പറഞ്ഞു. ഡെറാഡൂണിലെ ബൽബീറിലുള്ള പാർട്ടി ആസ്ഥാനത്ത് വെച്ചാണ് ഇയാൾ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുന്നത്.

Also Read കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി

ജോലി നൽകുമെന്ന് കള്ളം പറഞ്ഞാണ് ഇയാൾ യുവതിയെ ഓഫീസിലേക്ക് ക്ഷണിച്ചുവരുത്തുന്നത്. യുവതിക് ഇയാൾ ലൈംഗിക ചുവയുള്ള ടെക്സ്റ്റ് മെസേജുകളും അയക്കാറുണ്ടായിരുന്നു. ഇയാൾക്കെതിരെ പാർട്ടിയിൽ യുവതി പരാതി പറയുമ്പോഴാണ് സംഭവം ആദ്യമായി പുറത്തുവരുന്നത്.

ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയെന്ന ആരോപണങ്ങളുടെ പേരിൽ ബി.ജെ.പി. സഞ്ജയ് കുമാറിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. തികഞ്ഞ ആർ.എസ്.എസ് പ്രവർത്തകൻ കൂടിയായ സഞ്ജയ് കുമാർ 7 വർഷമായി പാർട്ടിയുടെ സംഘടനയുടെ അധികാരസ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

Also Read കൊയിലാണ്ടിയില്‍ സി.പി.ഐ.എം-ബി.ജെ.പി നേതാക്കളുടെ വീടിന് നേരെ ബോംബേറ്

“മീടൂ”വിനു ശേഷം നിരവധി സ്ത്രീകൾ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണങ്ങൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള സ്ത്രീകൾ ഈവിധം തങ്ങൾ നേരിട്ട ചൂഷണങ്ങൾ പുറത്ത് പറഞ്ഞുകൊണ്ട് ശക്തമായി മുന്നോട്ട് വന്നു.