[]പെരുമണ്ണ: പോലീസ് സംഘത്തിനുനേരേ മണല്‍മാഫിയ ആക്രമണം. ബുധനാഴ്ച രാത്രി 10 മണിയോടെ ചുങ്കപ്പള്ളി (പെരുമണ്ണ) കടവിന് സമീപത്താണ് സംഭവം.

ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത് പിടിക്കാനെത്തിയ പോലീസിനെയാണ് മണല്‍മാഫിയ ആക്രമിച്ചത്.

ഉദയകുമാര്‍ , ശ്രീനിവാസന്‍ , സുധര്‍മന്‍ , ബിജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

നല്ലളം എസ്.ഐ. ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡിനുപോയ സംഘത്തെ ചാലിയാറിന്റെ മറുകരയില്‍ നിന്നെത്തിയ അക്രമികളാണ് കല്ലെറിഞ്ഞത്.

ഇതേത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെച്ചു. അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി.

പോലീസ് ആകാശത്തേക്ക് നാല് റൗണ്ട് വെടിവെച്ചതിനെത്തുടര്‍ന്നാണ് അക്രമിസംഘം പിന്‍മാറിയത്.

സംഭവത്തില്‍ മണലെടുപ്പ് സംഘത്തിലുണ്ടായിരുന്ന വാഴയൂര്‍ ചേനക്കണ്ടി നിഷാദ് (30) പോലീസ് പിടിയിലായി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.