ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ലണ്ടന്‍ സന്ദര്‍ശനത്തിലൂടെ സംസ്ഥാനത്തിന് എന്ത് നിക്ഷേപമാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.ഡി.എം.കെ ആസ്ഥാനമായ കലൈജ്ഞര്‍ അരങ്ങില്‍ നടന്ന മുപ്പെരുംവിഴ ചടങ്ങില്‍ സംസാരിക്കെവയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മുഖ്യമന്ത്രി സാര്‍ നിങ്ങള്‍ എന്തിനാണ് ലണ്ടനില്‍ പോയത്. സംസ്ഥാനത്തേക്ക് എന്ത് നിക്ഷേപമാണ് നിങ്ങള്‍ കൊണ്ടുവന്നത്. ഇന്ത്യയിലെ കമ്പനികളുമായി കാരുറാണ്ടാക്കാന്‍ ലണ്ടനില്‍ പോവേണ്ട ആവശ്യമുണ്ടായിരുന്നോ,’ സ്റ്റാലിന്‍ ചോദിച്ചു.

സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് നേരത്തെ പറഞ്ഞ വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ വിദേശ ഷൂട്ടിങ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ വിദേശ ഷൂട്ടിങ്ങാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ ക്രമസമാധാന നില, വൈദ്യുതി മുടക്കം, വിലക്കയറ്റം എന്നിവയെക്കുറിച്ചും സ്റ്റാലിന്‍ സംസാരിച്ചു. സംസ്ഥാനത്ത് കൊലപാതകങ്ങളും ആക്രമണങ്ങളും വെടിവെപ്പുകളും വര്‍ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

വൈദ്യുതി മുടക്കവും അരിവാള്‍ ആക്രമണവും തമ്മിലാണ് തമിഴ്നാട്ടിലെ പ്രധാന മത്സരമെന്നും
ഭരണകക്ഷിയുമായി ബന്ധപ്പെട്ട ചിലര്‍ മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘എല്ലാ ദിവസവും കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്, കണക്ക് സൂക്ഷിക്കാന്‍ പോലും പ്രയാസമാണ്. തമിഴ്നാട് കുറ്റവാളികള്‍ വേട്ടയാടുന്ന സ്ഥലമായി മാറിയിരിക്കുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.

നിയമസഭയില്‍ ഇപ്പോഴുള്ളത് റീല്‍സ് സംസ്‌കാരമാണെന്നും വിജയ് തന്റെ പാര്‍ട്ടിയുടെ പേര് ‘വിക്ടറി കഴകം’ എന്ന പേര് മാറ്റി ‘റീല്‍സ്’ കഴകം എന്നാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ നിമയമസഭയിലെ സ്‌ക്രീകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവര്‍ക്ക് റീല്‍സിലൂടെയും അപകീര്‍ത്തികരമായ പ്രചാരണങ്ങളിലൂടെയും മറുപടി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: The party’s name should be changed to ‘Reels Vetri Kazhagam’; Vijay is currently acting before the public: M.K. Stalin.