2026 ഏഷ്യൻ ഗെയിംസ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏഷ്യൻ ഗെയിംസിൽ സെപ്റ്റംബർ 28ന് ക്വാർട്ടർ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിലിനിറങ്ങുക.

10 ടീമുകൾ സ്വർണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തിൽ ഇന്ത്യ നേരിട്ട് തന്നെ ക്വാർട്ടറിലേക്ക് യോഗ്യത നേടി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.

മലയാളിതാരം സഞ്ജു സാംസൺ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ഇന്ത്യക്ക് കരുത്തുപകരുന്നത്. ഏഷ്യൻ ഗെയിംസിൽ സിക്‌സർ മഴ പെയ്യിച്ചാൽ സഞ്ജുവിന് ഇന്ന് ഒരു മിന്നും നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ഇനിയുള്ള മത്സരങ്ങളിൽ സിക്‌സർ നേടാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സർ എന്ന നേട്ടത്തിലാണ് സഞ്ജു എത്തിച്ചേരുക. ആറ് സിക്‌സർ കൂടി നേടിയാൽ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സർ നേടുന്ന താരങ്ങളുടെ ലിസ്റ്റിൽ ആറാമത്തെ താരമാവാനും സാധിക്കും.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്നവർ (താരം, മത്സരം, സിക്‌സ് എന്ന ക്രമത്തിൽ)

രോഹിത് ശർമ – 159 – 205

സൂര്യകുമാർ യാദവ് – 113 – 179

ഹർദിക് പാണ്ഡ്യ – 138 – 168

വിരാട് കോഹ്‌ലി – 125 – 124

അഭിഷേക് ശർമ – 58 – 126

കെ.എൽ. രാഹുൽ – 72 – 99

സഞ്ജു സാംസൺ – 68 – 94

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിൽ പതുക്കെ തുടങ്ങി

പിന്നീട് അതിവേഗം അർധ സെഞ്ച്വറി പൂർത്തിയാക്കിയാണ് സഞ്ജു തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്.

അതേസമയം ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യ-ജപ്പാൻ ടി-20 ചരിത്ര പോരാട്ടം നടക്കും. സെപ്റ്റംബർ 22നാണ് ഈ മത്സരം ഷെഡൂൾ ചെയ്തിട്ടുള്ളത്. ഈ മത്സരത്തിന് സുസൂക്കി കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ജപ്പാനെതിരെ ഒരു ഇന്റർനാഷണൽ മത്സരം കളിക്കുന്നത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരത്തോടെ സ്‌പോർട്‌സ് 75 എന്ന പദ്ധതിക്ക് തുടക്കമാവുകയും ചെയ്യും.

 

Content Highlight: Sanju Samson Need 6 Sixes To Complete 100 Sixes In T-20 For India