മലപ്പുറം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തിരുത്തലില്ലെന്ന് ആവര്‍ത്തിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍. ഇസ്‌ലാമിക നിയമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തി പറയേണ്ട ഒന്നല്ലെന്ന് കാന്തപുരം പറഞ്ഞു. ആരുടെയും ഇഷ്ടാനുസരണമോ അഭിപ്രായപ്രകാരമോ അല്ല പണ്ഡിതന്മാര്‍ മതവിധികള്‍ പറയുന്നതെന്നും വളരെ പരിശോധിച്ചാണ് ഓരോ വിധികളും പറയുന്നതെന്നും ഇത് ഖിയാമത്ത് നാള്‍ വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം തിരൂരങ്ങാടി ചെമ്മാട് ഖുതുബുസ്സമാന്‍ സ്‌കൂളില്‍ നടന്ന സെന്റിനറി സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘സമസ്ത ഏത് കാര്യത്തിലും ഗ്രന്ഥങ്ങള്‍ പരിശോധിച്ച്, കൃത്യമായി ആലോചിച്ചതിനു ശേഷം മാത്രമാണ് വിധി പറയുന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യം പ്രഖ്യാപിച്ച ശേഷം അത് തിരുത്തി പറയേണ്ട സാഹചര്യം സമസ്ത പണ്ഡിതന്മാര്‍ക്ക് വന്നിട്ടില്ല,’ കാന്തപുരം പറഞ്ഞു.
സ്ത്രീകളുടെ പൊതുപ്രവേശനവുമായി ബന്ധപ്പെട്ട്, കാന്തപുരം മുമ്പ് നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. സ്ത്രീകള്‍ക്ക് വീട്ടിലിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അതേസമയം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ മലേഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ ഇബ്രാഹീമും കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയിരുന്നു. കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും തനിക്ക് യോജിപ്പില്ലെന്നും. സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കുന്ന രാജ്യമാണ് മലേഷ്യയെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Content Highlight: Samastha scholars have never retracted a statement once made; they will not alter their stance for anyone: Kanthapuram.
