ബ്രേക്ക് ഡാന്‍സോ കുച്ചിപ്പുടിയോ? ഹൊററോ ത്രില്ലറോ? സൈജു കുറുപ്പിന്റെ അനൗണ്‍സ്‌മെന്റിന് പിന്നാലെ മൂന്നാം ഭാഗത്തിന്റെ പേര് ചര്‍ച്ച ചെയ്ത് സിനിമാപേജുകള്‍
Malayalam Cinema
ബ്രേക്ക് ഡാന്‍സോ കുച്ചിപ്പുടിയോ? ഹൊററോ ത്രില്ലറോ? സൈജു കുറുപ്പിന്റെ അനൗണ്‍സ്‌മെന്റിന് പിന്നാലെ മൂന്നാം ഭാഗത്തിന്റെ പേര് ചര്‍ച്ച ചെയ്ത് സിനിമാപേജുകള്‍
അമര്‍നാഥ് എം.
Saturday, 27th June 2026, 10:45 pm

ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ ഏറ്റവും റിപ്പീറ്റ് വാല്യുവുള്ള സിനിമകളിലൊന്നാണ് മോഹിനിയാട്ടം. തിയേറ്ററില്‍ പരാജയപ്പെടുകയും ഒ.ടി.ടിയില്‍ വന്‍ സ്വീകാര്യത നേടുകയും ചെയ്ത ഭരതനാട്യത്തിന്റെ സീക്വലായിരുന്നു മോഹിനിയാട്ടം. വാഴ 2ന്റെ വന്‍ കുതിപ്പിനിടയിലും മികച്ച കളക്ഷന്‍ നേടി മോഹിനിയാട്ടം സൂപ്പര്‍ഹിറ്റായി.

ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഴോണര്‍ ഷിഫ്റ്റ് നല്‍കി ഒരുക്കിയ മോഹിനിയാട്ടം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തിയേറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടിയിലും മോഹിനിയാട്ടം വലിയ ഹിറ്റായി മാറി. ഡാര്‍ക്ക് കോമഡി സിനിമകളില്‍ മോളിവുഡില്‍ ബെഞ്ച്മാര്‍ക്കായി പലരും മോഹിനിയാട്ടത്തെ കണക്കാക്കുന്നുണ്ട്.

സൈജു കുറുപ്പിന്റെ പോസ്റ്റ്‌ Photo: Saiju Govinda Kurup/ Facebook

ഇപ്പോഴിതാ ചിത്രത്തിലെ നായകനും നിര്‍മാതാവുമായ സൈജു കുറുപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് സിനിമാപേജുകളില്‍ ചര്‍ച്ചയായി. തന്റെ മൂന്നാമത്തെ നിര്‍മാണ സംരംഭത്തിന്റെ അനൗണ്‍സ്‌മെന്റ് നാളെയുണ്ടാകുമെന്നാണ് അറിയിച്ചത്. ഇതിന് പിന്നാലെ ഈ പ്രൊജക്ട് ഭരതനാട്യത്തിന്റെ മൂന്നാം ഭാഗമായിരിക്കും ഇതെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെട്ടു.

ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ പോലെ മൂന്നാം ഭാഗത്തിനും ഡാന്‍സുമായി ബന്ധപ്പെട്ട പേരായിരിക്കുമെന്നാണ് പലരും അനുമാനിക്കുന്നത്. ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ സ്ഥിതിക്ക് അടുത്തത് കുച്ചിപ്പുടിയായേക്കുമെന്നാണ് ചിലരുടെ കമന്റ്. ഒരു വെറൈറ്റിക്ക് ഇത്തവണ ബ്രേക്ക് ഡാന്‍സ് എന്നാകാനും സാധ്യതയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ആദ്യഭാഗം ഫീല്‍ ഗുഡ് കോമഡി ഡ്രാമയായും രണ്ടാം ഭാഗം ഡാര്‍ക്ക് കോമഡിയായും ഒരുക്കിയ സ്ഥിതിക്ക് മൂന്നാം ഭാഗത്തിലും ഴോണറില്‍ മാറ്റമുണ്ടായേക്കുമെന്നും കരുതുന്നു. ഒരുപാട് സാധ്യതകള്‍ക്കുള്ള വാതിലാണ് മോഹിനിയാട്ടം തുറന്നിട്ടതെന്നും മൂന്നാം ഭാഗം ഹൊറര്‍ കോമഡിയായിട്ടോ കോമഡി ത്രില്ലറായിട്ടോ ഒരുക്കാമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡിസ്‌കോ ഡാന്‍സ്, നടനം, ഓട്ടന്‍ തുള്ളല്‍ എന്നിങ്ങനെ പല പേരുകളും ചിലര്‍ കമന്റ് ബോക്‌സില്‍ പങ്കുവെക്കുന്നുണ്ട്. ആദ്യഭാഗം പരാജയപ്പെടുകയും രണ്ടാം ഭാഗം ബ്ലോക്ക്ബസ്റ്ററാവുകയും ചെയ്യുക എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ സിനിമകളിലൊന്നാണ് മോഹിനിയാട്ടം. ശശിധരന്റെ കുടുംബത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ തെളിവാണ് ഈ വിജയം.

Content Highlight: Saiju Kurup’s new Social Media post became discussion in cinema pages

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം