ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ 52ാം മിനിറ്റിലാണ് സഹലിന്റെ ഗോള്‍ പിറന്നത്. ഈസ്റ്റ് ബംഗാള്‍ പ്രതിരോധനിരയെ മറികടന്നുള്ള പാസില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.
135ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഡുറന്റ്കപ്പ് ടൂര്‍ണമെന്റിലെ ഈ സീസണിലെ ആദ്യ ഗോള്‍ സ്‌കോററായി ഇനി സഹലിന്റെ പേര് എഴുതപ്പെടും. ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിന്റെ വലയില്‍ ആദ്യ മത്സരത്തില്‍ ഗോള്‍വേട്ട നടത്തിയ സഹല്‍ വരും മത്സരങ്ങളിലും മിന്നും പ്രകടനം നടത്തുമെന്നുറപ്പാണ്.
ഇത്തവണ ഡുറന്റ് കപ്പില്‍ ഗ്രൂപ്പ് എയിലാണ് മോഹന്‍ ബഗാന്‍ ഇടം നേടിയിരിക്കുന്നത്. ഗ്രൂപ്പില്‍ ഈസ്റ്റ് ബംഗാളും സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്‌സും സൗത്ത് യുണൈറ്റഡ് എഫ്.സിയുമാണ് മോഹന്‍ ബഗാനൊപ്പമുള്ളത്. ഓഗസ്റ്റ് നാലിനാണ് ബഗാന്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. സൗത്ത് യുണൈറ്റഡ് ആണ് എതിരാളികള്‍.
Content Highlight: Sahal Abdul Samad’s goal helps Mohun Bagan defeat East Bengal in the first match of the 2026 Durand Cup