മുംബൈ: സ്പിന്‍ ബോളുകള്‍ കൊണ്ട്  ഇന്ദ്രജാലം തീര്‍ക്കുന്ന ആറ് വയസ്സുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ലെഗ് സ്പിന്‍ മികവിലൂടെ ബാറ്റര്‍മാരെ കുഴക്കുന്ന അസാദുസമാന്‍ സാദിദ് എന്ന കുട്ടിത്താരത്തിന്റെ വീഡിയോ ആണ് സച്ചിന്‍ ഷെയര്‍ ചെയ്തത്.

കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ ബാറ്റര്‍ അടിപതറുന്ന 40 സെക്കന്റ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Content Highlight: Sachin shares a video of a young spin bowler