കോഴിക്കോട്: സമസ്ത കേരള ജം-ഇയത്തുല്‍ ഉലമയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാരോപിച്ച് ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമിയ്ക്ക് സംഘടനയുടെ കാരണം കാണിക്കല്‍ നോട്ടീസ്.
സോഷ്യല്‍മീഡിയയിലെ അഭിമുഖത്തിനിടെയായിരുന്നു ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമിയുടെ പരാമര്‍ശം.
1989 ലേതിന് സമാനമായി പാണക്കാട് വിരുദ്ധ-ലീഗ് വിരുദ്ധ ട്രെന്റിലേക്കുള്ള പോക്കാണെങ്കില്‍ അതിന് കടിഞ്ഞാണിടേണ്ടത് അനിവാര്യമല്ലേ എന്നായിരുന്നു ചോദ്യകര്‍ത്താവിന്റെ ചോദ്യം.

എന്നാല്‍ ഇന്ന് 1989 നടക്കില്ല എന്നായിരുന്നു ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമിയുടെ മറുപടി.
‘ഇന്ന് 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ സമസ്തയുടെ മദ്രസയില്‍ പഠിക്കുന്നുണ്ടെങ്കില്‍ 11,95,000 കുട്ടികളും ലീഗുകാരുടെ കുട്ടികളായിരിക്കും. അങ്ങനെ ഒരു വിഷയം വന്നാല്‍ ഈ മദ്രസകളൊക്കെ പൂട്ടും’, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി പറഞ്ഞു.
1989 ലായിരുന്നു സമസ്ത എ.പി വിഭാഗം രൂപീകരിക്കുന്നത്. ലീഗുമായി സ്വീകരിക്കേണ്ട സമീപനത്തെച്ചൊല്ലിയാണ് എ.പി വിഭാഗം രൂപീകരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
