തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ചേര്‍ത്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്.
കോണ്‍ഗ്രസ് നേതാവ് രാജു പി. നായരുടെ പരാതിയിലാണ് കേസ്. ഡി.ജി.പിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ആന്റോ അഗസ്റ്റിന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചു എന്നാരോപിച്ചാണ് കേസ്.
ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്.ഐ.ആറില്‍ പറയുന്നു
ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയാണ് കോടികളുടെ വിലമതിക്കുന്ന വാര്‍ത്തയെന്ന പേരില്‍ ഈ വിവാഹത്തിന്റെ രേഖകളുമായി രണ്ട് യുവാക്കള്‍ തന്ന സമീപിച്ചതായി ആന്റോ അഗസ്റ്റിന്‍ വെളിപ്പെടുത്തിയത്.
കര്‍ണാടകയിലെ ബൈന്ദൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയെന്നും ഈ രേഖകള്‍ നിലവില്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഈ രേഖകള്‍ പൂര്‍ണമായും വ്യാജമാണെന്നും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യാജരേഖ നിര്‍മിച്ചവരെ കണ്ടെത്തണമെന്നും അത് കണ്ടുകെട്ടണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. പൊലീസ് നിയമനടപടി ആരംഭിച്ചിരിക്കുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടര്‍ ടി.വി. അവകാശപ്പെട്ടു. ഈ രേഖകള്‍ പിടിച്ചെടുക്കാനാണോ ഇന്ന് രാവിലെ ചാനല്‍ ആസ്ഥാനത്ത് പൊലീസ് പരിശോധന നടത്തിയതെന്ന ആരോപണവും റിപ്പോര്‍ട്ടര്‍ ടി.വി ഉയര്‍ത്തി.
മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തന്റെ പക്കല്‍ മറുപടിയില്ലെന്ന് ആന്റോ അഗസ്റ്റിനും നേരത്തെ പ്രതികരിച്ചിരുന്നു.
Content Highlight: Allegation that the Chief Minister entered into a second marriage: Police register case; Anto Augustine named prime accused.
