കോഹ്‌ലിക്ക് മുകളിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രനേട്ടത്തിൽ ഗെയ്ക്വാദ്
Cricket
കോഹ്‌ലിക്ക് മുകളിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രനേട്ടത്തിൽ ഗെയ്ക്വാദ്
Sudev A
Tuesday, 9th June 2026, 3:36 pm

ഇന്ത്യ എ, അഫ്ഗാനിസ്ഥാന്‍ എ, ശ്രീലങ്ക എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ 278 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത തിലക് വര്‍മയും സംഘവും ആറ് വിക്കറ്റ് നഷ്ടത്തിലാണ് 277 റണ്‍സ് നേടിയത്.

വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മാന്യമായ ടോട്ടല്‍ സ്വന്തമാക്കിയത്. 114 പന്തില്‍ നിന്നും 101 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്‌സുകളായും അടങ്ങുന്നതാണ് ഗെയ്ക്വാദിന്റെ ഇന്നിങ്സ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഗെയ്ക്വാദിന്റെ 21ാം സെഞ്ച്വറിയാണ് ശ്രീലങ്കക്കെതിരെ പിറന്നത്.

ഈ ഇന്നിങ്‌സിന് പുറകെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ആവറേജുമായി തന്റെ ഒന്നാം സ്ഥാനം സുരക്ഷിതമായി നിലനിര്‍ത്തനാറും ഗെയ്ക്വാദിന് സാധിച്ചു. 59.31 എന്ന മികച്ച ആവറേജിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ബാറ്റ് വീശിയത്.

ഗെയ്ക്വാദിന് പുറകിലുള്ളത് ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയാണ്. 57.91 ശരാശരിയിലാണ് കോഹ്‌ലി ലിസ്റ്റ് എ ക്രിക്കറ്റില്‍ ബാറ്റ് ചെയ്തത്. ഓസീസ് ഇതിഹാസം മൈക്കല്‍ ബവനാണ് ലിസ്റ്റിലെ മൂന്നാമന്‍. 57.85 ആവറേജാണ് ബവനുള്ളത്.

മത്സരത്തില്‍ ഗെയ്ക്വാദിന് പുറമെ ക്യാപ്റ്റന്‍ തിലക് വര്‍മ അര്‍ധ സെഞ്ച്വറിയും നേടി നിര്‍ണായകമായി. 97 പന്തില്‍ 60 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. രണ്ട് ഫോറുകളും ഒരു സിക്‌സുമാണ് താരം സ്വന്തമാക്കിയത്. പ്രിയാന്‍ഷ് ആര്യ 32 റണ്‍സും സൂര്യാന്‍ഷ് ഷെഡ്ജെ 26 റണ്‍സും നേടി മികച്ചു നിന്നു.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ മുഹമ്മദ് ഷിറാസ് രണ്ട് വിക്കറ്റും ചമിക കരുണ രത്നെ, ഗാഗരുക സാങ്കേത്, വാനുജ സഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

ഇന്ത്യ എ പ്ലെയിങ് ഇലവന്‍

വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാന്‍ സിങ്(വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ആയുഷ് ബദോണി, അനുകുല്‍ റോയ്, സൂര്യാന്‍ഷ് ഷെഡ്ജെ, അന്‍ഷുല്‍ കാംബോജ്, അര്‍ഷാദ് ഖാന്‍, വിപ്രജ് നിഗം.

ശ്രീലങ്ക എ പ്ലെയിങ് ഇലവന്‍

നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, നുവാനിഡു ഫെര്‍ണാണ്ടോ, സദീര സമരവിക്രമ, സഹാന്‍ അരച്ചിഗെ (ക്യാപ്റ്റന്‍), ചാമിക കരുണരത്‌നെ, രവിന്ദു ഫെര്‍ണാണ്ടോ, വാനുജ സഹാന്‍, വിജയകാന്ത് വ്യാസ്‌കാന്ത്, മുഹമ്മദ് ഷിറാസ്, ഗാരുക സങ്കേത്.

 

Content Highlight: Ruthuraj Gaikwad create a historical record in list a cricket

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.