ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ വിജയത്തുടര്‍ച്ചയുമായി ശ്രേയസ് അയയ്രും സംഘവും. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സന്ദര്‍ശകര്‍ നേടിയത്.
കിവികള്‍ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
46 off 18? No problem for these two 🔥 Scorecard ▶️ https://t.co/FZtUFIFWS2 #TeamIndia | #NZvIND https://t.co/eBaIQuhwil
— BCCI (@BCCI) October 24, 2026
ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം ഏറെ സ്‌പെഷ്യലുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ മുന്നൂറാം മത്സരത്തിനാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പാകിസ്ഥാന് ശേഷം മുന്നൂറ് ടി-20കള്‍ കളിക്കുന്ന ആദ്യ ടീമായും ഇന്ത്യ മാറി.
A special landmark for a special team 👏 Drop a 💙 to congratulate #TeamIndia and let us know your favourite T20I memory 👇 #NZvIND https://t.co/f4kAb3n9Rd
— BCCI (@BCCI) October 24, 2026
അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മുന്നൂറാം മത്സരത്തില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചതും ഈ നേട്ടത്തെ എക്‌സ്ട്രാ സ്‌പെഷ്യലാക്കി.
ഇന്ത്യയുടെ മൈല്‍സ്‌റ്റോണ്‍ മാച്ചുകള്‍
ആദ്യ മത്സരം vs സൗത്ത് ആഫ്രിക്ക – വിജയം (വിരേന്ദര്‍ സേവാഗിന് കീഴില്‍)
50ാം മത്സരം vs ഓസ്‌ട്രേലിയ – വിജയം (എം.എസ്. ധോണിക്ക് കീഴില്‍)
100ാം മത്സരം vs അയര്‍ലന്‍ഡ് – വിജയം (വിരാട് കോഹ്‌ലിക്ക് കീഴില്‍)
150ാം മത്സരം vs പാകിസ്ഥാന്‍ – തോല്‍വി (വിരാട് കോഹ്‌ലിക്ക് കീഴില്‍)
200ാം മത്സരം vs വെസ്റ്റ് ഇന്‍ഡീസ് – വിജയം (രോഹിത് ശര്‍മയ്ക്ക് കീഴില്‍)
250ാം മത്സരം vs ശ്രീലങ്ക – വിജയം (സൂര്യകുമാര്‍ യാദവിന് കീഴില്‍)
300ാം മത്സരം vs ന്യൂസിലാന്‍ഡ് – വിജയം (ശ്രേയസ് അയ്യരിന് കീഴില്‍)
അതേസമയം, രണ്ടാം ടി-20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ കരുത്തിലാണ് ആതിഥേയര്‍ മികച്ച സ്‌കോറിലെത്തിയത്. 43 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. 46 പന്തില്‍ 58 റണ്‍സ് നേടിയ ബെവോണ്‍ ജെയിംസും ആതിഥേയര്‍ക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങയ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയപ്പോള്‍ 17 പന്ത് നേരിട്ട് 31 റണ്‍സുമായാണ് നമന്‍ ധിര്‍ മടങ്ങിയത്. 13 പന്തില്‍ പുറത്താകാതെ 26 റണ്‍സായിരുന്നു നിതീഷ് കുമാര്‍ റെഡ്ഡിയുടെ സമ്പാദ്യം.
Tilak 𝐂𝐋𝐔𝐓𝐂𝐇 Varma 🫡 The #TeamIndia Vice-Captain walks away with a well-deserved POTM award 👏 Scorecard ▶️ https://t.co/FZtUFIFWS2 #NZvIND https://t.co/zyfDlnctxQ
— BCCI (@BCCI) October 24, 2026
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുമ്പിലാണ്.
ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content Highlight: India secures a win in their 300th T20 match.
