സൂരറൈ പോട്രു എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ ദുൽഖറും എത്തിയേക്കും. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് താത്കാലികമായാണ് സൂര്യ 43 എന്ന പേരിട്ടിരിക്കുന്നത്.

സംഗീത സംവിധായകൻ ജി.വി. പ്രകാശിന്റെ നൂറാമത്തെ ചിത്രമാണെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇത്തവണ സൂരറൈ പോട്രു ടീമിനൊപ്പം ദുൽഖറിന്റെ സാന്നിധ്യം നിർമാതാവ് രാജശേഖർ പാണ്ട്യൻ ആണ് സോഷ്യൽ മീഡിയവഴി അറിയിച്ചത്.

ആരാധകൻ തയ്യാറാക്കിയ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിരുന്നു. സൂര്യ, സുധ കൊങ്ങര, ദുൽഖർ എന്നിവരെ സ്റ്റോറിൽ അദ്ദേഹം മെൻഷൻ ചെയ്തതിനൊപ്പം ഇറ്റ്സ് ഹാപ്പനിംഗ്‌ ( അത് സംഭവിക്കുന്നു) എന്ന ക്യാപ്‌ഷനോടെയാണ് സ്റ്റോറി പങ്കുവെച്ചത്. എന്നാൽ സുധ കൊങ്ങര- സൂര്യ കൊമ്പൊയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ ഉണ്ടായേക്കുമെന്നുള്ള ചർച്ചകൾ നേരത്തെ ചൂടുപിടിക്കുന്നുണ്ടായിരുന്നു.