മലപ്പുറം: മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കൊച്ചോട്ട് സ്വദേശി കറുത്തേടത്ത് അര്‍ജുന്‍ ആണ് വെട്ടേറ്റത്. വീടിന് മുന്നിലുള്ള ബസ് സ്റ്റോപ്പിലിരുന്ന അര്‍ജുനെ ബൈക്കിലെത്തിയ ഒരു സംഘം ആളുകള്‍ അര്‍ജുനെ വെട്ടുകയായിരുന്നു.

അര്‍ജുനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. നേരത്തെ ഹര്‍ത്താലിനോട് അനുബന്ധിച്ച് ആര്‍.എസ്.എസ് എസ്.ഡി.പി.ഐ സംഘര്‍ഷം ഉണ്ടായിരുന്നു.

സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. അക്രമി സംഘമെത്തിയ ബൈക്കികളില്‍ ഒന്ന് പ്രദേശത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Updating……….

DoolNews Video