ഐ.പി.എല്‍ 2026ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനാണ് ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്. ഐ.പി.എല്‍ പ്ലേ ഓഫില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
Played their hearts out and made us all proud. Couldn’t have asked for more from our boys tonight. 🫶
See you in the 𝗚𝗥𝗔𝗡𝗗 𝗙𝗜𝗡𝗔𝗟𝗘 on Sunday, RCB Nation. ❤️ pic.twitter.com/8l2EhPdmui
— Royal Challengers Bengaluru (@RCBTweets) May 26, 2026
ടിം ഡേവിഡ് ഒഴികെ ബെംഗളൂരുവിന് വേണ്ടി ബാറ്റ് ചെയ്തവരെല്ലാം ബൗണ്ടറികള്‍ നേടിയായിരുന്നു കളത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ഇതോടെ ഒരു വമ്പന്‍ ചരിത്രം കുറക്കാനും ബെംഗളൂരുവിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലിലെ ഒരു പ്ലേഓഫ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന ടീമാകാനാണ് ബെംഗളൂരുവിന് സാധിച്ചത്. ഈ നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നാണ് പ്ലേ ബോള്‍ഡ് ആര്‍മി ചരിത്രം കുറിച്ചത്.
ഐ.പി.എല്‍ പ്ലേഓഫ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീം
(ടീം, ബൗണ്ടറി, എതിരാളി, വേദി, വര്‍ഷം എന്ന ക്രമത്തില്‍)
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 38 – ഗുജറാത്ത് ടൈറ്റന്‍സ് – ധര്‍മശാല – 2026
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 33 – ദല്‍ഹി ഡയര്‍ഡെവിള്‍സ് – ചിദമ്പരം സ്റ്റേഡിയം – 2012
പഞ്ചാബ് കിങ്‌സ് – 32 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – വാംഖഡെ – 2014
ഗുജറാത്ത് ടൈറ്റന്‍സ് – 31 – മുംബൈ ഇന്ത്യന്‍സ് – അഹമ്മദാബാദ് – 2023
In simpler words… we 𝗣𝗟𝗔𝗬𝗘𝗗 𝗕𝗢𝗟𝗗. ❤️🔥
2️⃣5️⃣4️⃣ to defend and book our place in the #TATAIPL Final again. 🫡 pic.twitter.com/zCRf1oKgNl
— Royal Challengers Bengaluru (@RCBTweets) May 26, 2026
മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ നേടിയതും. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറും ഒമ്പത് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 281.82 എന്ന വമ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. വിരാട് കോഹ്‌ലി, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ 43 റണ്‍സ് വീതവും നേടി നിര്‍ണായകമായി. ദേവദത്ത് പടിക്കല്‍ 30 റണ്‍സും സ്വന്തമാക്കി.
Captain. Leader. True match-winner. 🌟 pic.twitter.com/AAllbTYNcp
— Royal Challengers Bengaluru (@RCBTweets) May 26, 2026
അതേസമയം ഐ.പി.എല്ലിലെ ആര്‍.സി.ബിയുടെ അഞ്ചാം ഫൈനലാണിത്. മുമ്പ് മൂന്ന് ഫൈനലുകളില്‍ ആര്‍.സി.ബി പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം നടന്ന ഫൈനലില്‍ കന്നി കിരീടം സ്വന്തമാക്കിയിരുന്നു. 2026ലും ബെംഗളൂരു കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല ബെംഗളൂരുവിനെ തുടര്‍ച്ചയായ രണ്ടാം തവണയാണ് രജത് പാടിദാര്‍ എന്ന ക്യാപ്റ്റന്‍ ഫൈനലില്‍ എത്തിക്കുന്നത്.
Content Highlight: Royal Challengers Bengaluru In Great Record Achievement In IPL 2026
