മലയാള സിനിമയില്‍ ഇതുവരെ പുറത്തിറങ്ങിയ പൊലീസ് ചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ച ചിത്രമാണ് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് 2023ല്‍ തിയേറ്ററുകളിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി വേഷമിട്ട ചിത്രം മലയാളത്തിലെ മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിക്കുകയായിരുന്നു. കുറ്റവാളിയെ പിടികൂടാനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന സംഘത്തിന്റെ കഥ പറഞ്ഞ ചിത്രം വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്.
മലയാളത്തില്‍ നിന്നും നൂറ് കോടി നേട്ടം സ്വന്തമാക്കാന്‍ കെല്‍പ്പുള്ള ചിത്രമായിരുന്നെങ്കിലും 85 കോടിയോളം നേടിയായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്റര്‍ വിട്ടത്. മമ്മൂട്ടിക്കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നുമുള്ള സൂചനകളും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.
ഇപ്പോഴിതാ രണ്ടാം ഭാഗത്തെ കുറിച്ച് തിരക്കഥാകൃത്തും കണ്ണൂര്‍ സ്‌ക്വാഡില്‍ പ്രധാനവേഷം കൈകാര്യം ചെയ്തവരില്‍ ഒരാളുമായ റോണി ഡേവിഡ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അനുഭവം റോണി ഡേവിഡ് പങ്കുവെച്ചത്.
‘കണ്ണൂര്‍ സ്‌ക്വാഡ് 2വിനെ കുറിച്ച് ചര്‍ച്ചകളും കാര്യങ്ങളും നടന്നിട്ടുണ്ട്. ചില പരിപാടികള്‍ മമ്മൂക്കയുടെ അടുത്ത് പറഞ്ഞിരുന്നു. പക്ഷേ അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ക്കായി റോബി വരണം. മാര്‍ട്ടിന്‍ ചേട്ടന്റെ ചാക്കോച്ചന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് റോബി ഇപ്പോള്‍.
മെയ് മാസം അവസാനം പോയതാണ് പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല. അദ്ദേഹം ജൂലൈ പകുതിയില്‍ വരുമെന്നാണ് പറഞ്ഞത്. എന്നിട്ട് എങ്ങനെയാണ് കാര്യങ്ങള്‍ എന്നറിയണം. മാത്രമല്ല മമ്മൂക്ക ചെന്നൈയിലാണ്. ധനുഷിന്റെ ചിത്രത്തിന്റെ ഷൂട്ടിലാണ് ഇപ്പോള്‍. അവരെല്ലാം വന്ന് കഴിഞ്ഞതിന് ശേഷമേ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളൂ,’ റോണി ഡേവിഡ് പറഞ്ഞു.
Content Highlight: Rony David Raj talks about Second part of Mammootty Starrer Kannur Squad
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.