എഡിറ്റര്‍
എഡിറ്റര്‍
സച്ചിനടക്കം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചു; മുംബൈ ദുരന്തം റെയല്‍വേ ചോദിച്ചുവാങ്ങിയത്
എഡിറ്റര്‍
Saturday 30th September 2017 8:13am


മുംബൈ: മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും നിരവധി പേര്‍ മരിച്ച സംഭവം റെയില്‍വേയുടെ തികഞ്ഞ അനാസ്ഥയാണെന്ന വാദം ശക്തിപ്പെടുന്നു. രാജ്യസഭ എം.പിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞ ആഗസ്റ്റില്‍ പുതിയ അഞ്ച് മേല്‍പ്പാലം പണിയണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെന്നും അതിന് റെയില്‍വേ മന്ത്രാലയം ഉറപ്പുനല്‍കുകയും ചെയ്തിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് കടലാസില്‍ ഒതുങ്ങുകയായിരുന്നു. സച്ചിന്‍ നിര്‍ദ്ദേശിച്ച റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്നലെ അപകടമുണ്ടായ എഫിന്‍സ്റ്റണ്‍ സ്റ്റേഷനുമുണ്ടായിരുന്നു. ശിവസേന എം.പി അരവിന്ദ് സാവന്ത് തുടര്‍ച്ചയായി നല്‍കിയ നല്‍കിയ പരാതിയും കേന്ദ്രം അവഗണിക്കുകയായിരുന്നു.


Also Read: ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് കണ്ണന്താനം


അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള മുംബ്ര, പാരെല്‍, തുടങ്ങിയ സ്റ്റേഷനുകളില്‍ അധിക മേല്‍പ്പാലങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്നും തിരക്കുള്ള സീസണില്‍ അപക സാധ്യതയുണ്ടെന്നും സച്ചിന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന റെയില്‍വേകാര്യ മന്ത്രി ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് സച്ചിന് ഉറപ്പു നല്‍കിയിരുന്നു. എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെയടക്കം അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവാകുകയും ചെയ്തിരുന്നു.

രാജ്യസഭയില്‍ നിരന്തരമായി സച്ചിന്‍ റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു. മുംബൈയിലെ സ്റ്റേഷനുകളിലെ സുരക്ഷ സംവിധാനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി നേരത്തെ തന്നെ റെയില്‍വേയ്ക്ക് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. 100 ട്വീറ്റുകളും ഇതു സംബന്ധിച്ച് റെയില്‍വേയ്ക്കു യാത്രക്കാര്‍ അയച്ചിരുന്നു. ഇതിനെയെല്ലാം പാടെ അവഗണിച്ചതാണ് ഇന്നലെയുണ്ടായ ദുരന്തത്തിന് കാരണം.

Advertisement