[]
യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.പി.എക്കുമുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം സോണിയാ ഗാന്ധിക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

പ്രതീക്ഷിച്ചതുപോലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യു.പി.എക്ക് ആയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. പുതിയ സര്‍ക്കാരിനേയും മുന്നണിയേയും അഭിനന്ദിക്കുന്നു. പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തില്ല. ജനവിധിയെ അംഗീകരിക്കുന്നതായും സോണിയ ഗാന്ധി കൂട്ടി ചേര്‍ത്തു.