ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ് വെന്നിക്കൊടി പാറിച്ചിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓസ്‌ട്രേലിയ 2-0ന് മുമ്പിലാണ്.
അവസാന ദിവസം ഏറെ ചര്‍ച്ചയായത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയുടെ ഡിസ്മിസ്സലായിരുന്നു. കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ സ്റ്റംപ്ഡ് ആയാണ് താരം പുറത്തായത്. ഏറെ വിവാദങ്ങളാണ് ഇതിന് പിന്നാലെ ഉടലെടുത്തത്.
കമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 52ാം ഓവറിലെ അവസാന പന്ത് ലീവ് ചെയ്ത ബെയര്‍സ്റ്റോ ഓവറുകള്‍ക്കിടയിലെ ഡിസ്‌കഷനായി ക്രീസ് വിട്ടിറങ്ങിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് അലക്‌സ് കാരി മികച്ച ത്രോയിലൂടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെയര്‍സ്റ്റോക്ക് തിരിച്ചുനടക്കേണ്ടി വന്നു.
