തെരുവിലെ സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന പ്യാലിയുടെ ട്രെയ്‌ലര്‍ പുറത്ത്. അനാഥരായ പ്യാലിയുടെയും സഹോദരന്റേയും ജീവിതത്തിലൂടെയും അവര്‍ കടന്നു പോകുന്ന വെല്ലുവിളികളിലൂടെയുമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കടന്നു പോകുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വന്നത്.

നവാഗതരായ ബിബിത- റിന്‍ ദമ്പതികള്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്യാലി. അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് പ്യലിയായി എത്തുന്നത്. ബബിത- റിന്‍ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ജൂലൈ എട്ടിന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുക. വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.

അന്തരിച്ച നടന്‍ എന്‍.എഫ്. വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം. എന്‍. എഫ്. വര്‍ഗീസ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സാഹോദ സ്‌നേഹമാണ് പ്യാലിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം. കേന്ദ്രകഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബ് അഭിനയിക്കുന്നു.

ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് പ്യാലിയുടെ സംഗീത സംവിധായകന്‍.

Content Highlight: pyali trailer out