ചെന്നൈ: അഞ്ച് സംവിധായകര്‍ അണിയിച്ചൊരുക്കുന്ന ആന്തോളജിയായ പുത്തന്‍ പുതു കാലൈ സിനിമയുടെ ട്രെയിലര്‍ പുറത്തു വിട്ടു. മലയാളത്തില്‍ നിന്നുള്‍പ്പെടെയുള്ള വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജയറാം, ഉര്‍വ്വശി, കാളിദാസ് ജയറാം, കല്ല്യാണി പ്രിയദര്‍ശന്‍, ആന്‍ഡ്രിയ ജെര്‍മിയ, ഐശ്യര്യ രാജേഷ്, ശ്രുതി ഹാസന്‍, സുഹാസിനി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സുഹാസിനി മണിരത്നം, സുധാകൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, എന്നിവരുടെ ചെറു ചിത്രങ്ങളാണ് ആന്തേളജിയായി എത്തുന്നത്. ഒക്ടോബര്‍ 16 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ലോക്ഡൗണ്‍ സമയത്ത് സംഭവിക്കുന്ന അഞ്ച് കഥകളാണ് ഇവയുടെ പ്രമേയം.

മണിരത്നത്തിന്റെ നേതൃത്വത്തില്‍ ഒമ്പത് സംവിധായകര്‍ ഒന്നിക്കുന്ന ‘നവരസ’യും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രം നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെ വേല്‍സിന് വേണ്ടി ഗൗതം മേനോന്‍ ‘ഒരു കുട്ടി ലൗ സ്റ്റോറി’ എന്ന ചിത്രവും, പാ രഞ്ജിത്, വെങ്കട്ട് പ്രഭു തുടങ്ങിയവര്‍ക്കൊപ്പം ഹോട്സ്റ്റാറിന് വേണ്ടിയുളള ചിത്രവും ഒരുക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Puthan Pudhu kalai trailer out