നിവിന്‍ പോളിയുടെ കരിയറിനെ കുറിച്ചും സിനിമയിലെ സക്‌സസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്.

നിവിന്‍ പോളി ‘ബ്ലെസ്ഡ്’ ആണെന്നും, മറ്റ് പല താരങ്ങളും കഥാപാത്രങ്ങള്‍ക്കായി വലിയ ഹാര്‍ഡ് വര്‍ക്കും ഹോം വര്‍ക്കും നടത്തുമ്പോള്‍ നിവിന്‍ അത്തരത്തില്‍ കഷ്ടപ്പെടുന്നത് താന്‍ കണ്ടിട്ടില്ലെന്നും വിനയ് പറഞ്ഞു. നിവിന്റെ സ്വാഭാവികമായ ലൈക്കബിലിറ്റിയും ആളുകള്‍ക്കിടയിലുള്ള സ്വീകാര്യതയുമാണ് അതിന് പിന്നിലെന്നും വിനയ് ഫോര്‍ട്ട് അഭിപ്രായപ്പെട്ടു.

നിവിന്‍ പോളിയുടെ കരിയറില്‍ വലിയ വിജയം ഉണ്ടായ സമയത്ത് അതിനെ പലരും വ്യക്തിപരമായി ഏറ്റെടുത്തത് കണ്ടിട്ടുണ്ടെന്നും യാതൊരു ബന്ധവുമില്ലാത്തവര്‍ പോലും നിവിന്റെ വിജയം തങ്ങളുടെ സ്വന്തം വിജയം പോലെയാണ് ആഘോഷിച്ചതെന്നും വിനയ് ഫോര്‍ട്ട് ചൂണ്ടിക്കാട്ടി.

”ഞങ്ങള്‍ ‘ബോസ് ആന്‍ഡ് കോ’യൊക്കെ ചെയ്യുന്ന സമയത്ത് നിവിന്‍ അത്ര നല്ല ടൈമിലൂടെയല്ല കടന്നുപോയിക്കൊണ്ടിരുന്നത്. ഞാന്‍ ഭയങ്കര ഹാപ്പിയാണ് അവന്റെ ഈ വിജയത്തില്‍. ഞാന്‍ അവനോട് തന്നെ പറഞ്ഞിട്ടുണ്ട്. അവന്‍ ബ്ലെസ്ഡ് ആണ്,’ വിനയ് പറഞ്ഞു.

നിവിന് ജീവിതത്തില്‍ തന്നെ ഒരു പ്രത്യേക ഭാഗ്യമുണ്ടെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

‘ഓരോ മനുഷ്യര്‍ ജനിക്കുമ്പോഴും ദൈവം ഇങ്ങനെ തട്ടിവിടില്ലേ. ദൈവം ഇവനെ മൂന്ന് നാല് തട്ട് തട്ടിയിട്ടുണ്ട്. അതുകൊണ്ട് നിവിന്‍ പകുതി കാര്യങ്ങള്‍ ചെയ്താല്‍ മതി,’ എന്നായിരുന്നു തമാശേരൂപേണ വിനയ് ഫോര്‍ട്ട് പറഞ്ഞത്.

നടന്മാര്‍ കഥാപാത്രങ്ങള്‍ക്കായി നടത്തുന്ന കഠിനാധ്വാനത്തെക്കുറിച്ചും വിനയ് സംസാരിച്ചു. ടൊവിനോ തോമസ് കഥാപാത്രത്തിനായി നടത്തുന്ന തയ്യാറെടുപ്പുകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും, നിവിനെ അത്തരത്തില്‍ വലിയ തയ്യാറെടുപ്പുകളുമായി കണ്ടിട്ടില്ലെന്നും വിനയ് പറഞ്ഞു.

‘മുന്‍പേ’ എന്ന വരാനിരിക്കുന്ന സിനിമ വന്‍ പരിപാടിയാണ്. ടൊവിയാണ് പ്രധാനകഥാപാത്രത്തെ ചെയ്യുന്നത്. അവന്‍ ഭയങ്കര എഫേര്‍ട്ട് എടുത്തിട്ടുണ്ട്. വണ്‍ ടൈം മീല്‍, വര്‍ക്ക്ഷോപ്പ് എന്നിങ്ങനെ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് അവന്‍ എടുക്കുന്നുണ്ട്. നിവിന്‍ ഇങ്ങനെ ഒരു പരിപാടിയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല,’വിനയ് പറഞ്ഞു. നിവിന് സ്വാഭാവികമായി ലഭിച്ചിട്ടുള്ള ലൈക്കബിലിറ്റിയും പ്രേക്ഷകരുമായുള്ള പ്രത്യേക കണക്ഷനുമാണ് അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയെന്നും വിനയ് ചൂണ്ടിക്കാട്ടി.

‘ഭയങ്കര ലൈക്കബിലിറ്റിയുണ്ടാകുക, ആളുകള്‍ക്ക് സ്‌നേഹമുണ്ടാകുക എന്നൊക്കെ പറയുന്നത് ഉണ്ട്. നിവിന്‍ ചെയ്യുന്നതിനോട് ആളുകള്‍ക്ക് ഒരു ഇഷ്ടമുണ്ട്. ഭയങ്കര എഫേര്‍ട്ട്ലെസാണ്. ഇങ്ങനെ സ്‌ട്രെയിന്‍ എടുക്കുക, ബുദ്ധിമുട്ടുക എന്ന പരിപാടിയൊന്നും പുള്ളിക്കില്ല,’വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Actor Vinay Forrt about Nivin Pauly Success