2026 ഹോങ്ക്‌കോങ് സിക്‌സേഴ്‌സില്‍ ചാമ്പ്യന്‍മാരായി അഫ്ഗാനിസ്ഥാന്‍. ടിങ് കോങ് റോഡ് റീക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ കിരീടം സ്വന്തമാക്കിയത്.
ആറ് ഓവര്‍ മത്സരത്തില്‍ നാല് വിക്കറ്റിനാണ് അഫ്ഗാന്‍ സിംഹങ്ങള്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 5.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
Afghanistan Crowned Champions of the Hong Kong International Sixes 2026 🏆 Afghanistan delivered an outstanding all-round performance to defeat Australia in the final and lift the title of the Hong Kong International Sixes 2026. 🤩 Batting first, Australia posted a challenging total of 115 runs in their six-over innings. In response, Afghanistan produced a remarkable batting display to chase down the target and secure a memorable victory. Imran Mir led the charge with a blistering unbeaten 53 off just 14 deliveries, while Farmanullah Safi contributed an unbeaten 27 off seven balls. Skipper Gulbadin Naib also played a crucial role, scoring 17 off just six deliveries to help Afghanistan complete the chase and seal a four-wicket victory. With this triumph, Afghanistan have been crowned champions of the Hong Kong International Sixes 2026! 👏 #HK6 | #HongKongSixes2026
— Afghanistan Cricket Board (@ACBofficials) November 1, 2026
ഇമ്രാന്‍ മിറിന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് അഫ്ഗാന്‍ വിജയം സ്വന്തമാക്കിയത്. 14 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 53 റണ്‍സ് നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. ഏഴ് പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടിയ ഫര്‍മാനുല്ല സഫിയും ആറ് പന്തില്‍ 17 റണ്‍സ് നേടിയ നായകന്‍ ഗുല്‍ബദിന്‍ നായിബും നിര്‍ണായക സംഭാവന നല്‍കി. ഓപ്പണര്‍ കരീം ജന്നത് 13 റണ്‍സാണ് നേടിയത്.
ഓസീസിന് വേണ്ടി പാട്രിക് ഡൂളിയും ക്യാപ്റ്റന്‍ ക്രിസ് ഗ്രീനും ഓരോ വിക്കറ്റ് നേടി.
അതേസമയം ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വേണ്ടി മാക്‌സ് ബ്രിയാന്റ് 14 പന്തില്‍ നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 44 റണ്‍സ് നേടി. നിക് ഹോബ്‌സണ്‍ എട്ട് പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ അലക്‌സ് റോസ് 10 പന്തില്‍ 29 റണ്‍സും നേടി. അഫ്ഗാന് വേണ്ടി കരീം ജന്നത് നന്‍ഗയാലി ഗരോട്ടെയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
Congratulations, Champions 🇦🇫 Your Hong Kong Sixes 2026 – Champions, lift the ultimate trophy in style!🏆 #TurnItUpToSix #HongKongSixes #M品牌活動#大型體育活動事務委員會#政府資助計劃 #MMarkEvents #MajorSportsEventsCommittee https://t.co/C0Us5W75LN
— Cricket Hong Kong, China (@CricketHK) November 1, 2026
ആറ് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അഫ്ഗാനിസ്ഥാന്‍ വിജയലക്ഷ്യം മറികടന്ന് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഇതോടെ ഹോങ്കോങ് ഇന്റര്‍നാഷണല്‍ സിക്‌സസ് 2026 ചാമ്പ്യന്മാരായി അഫ്ഗാനിസ്ഥാന്‍.
Content Highlight: Afghanistan Defeat Australia And Won Hong Kong Sixes Trophy 2026
