ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 4 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.വിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിങ്ലാന്‍ മേഖലയില്‍ തീവ്രവാദികള്‍ സൈനികര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഞായറാഴ്ച അര്‍ധരാത്രിയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ തിങ്കളാഴ്ച രാവിലെയും തുടര്‍ന്നിരുന്നു. നിലവില്‍ വെടിവെയ്പ്പിന് ശമനമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ആ ചെറുപ്പക്കാര്‍ ചെയ്ത തെറ്റെന്താണ്; മുഖ്യമന്ത്രിയ്ക്ക് മനസാക്ഷിയുണ്ടോ ? കോണ്‍ഗ്രസ്

വ്യാഴാഴ്ച 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. ഇവിടെ നിന്ന് 13 കിലോമീറ്റര്‍ മാത്രം അകലെയാണ് ഏറ്റമുട്ടല്‍

പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വ്യാഴാഴ്ച വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍

പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

WATCH THIS VIDEO: