പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ നാലാം പിറന്നാളാണ് ഇന്ന്. കൃത്യം ഒരു വര്‍ഷത്തിന് ശേഷം മകളുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് പൃഥ്വി അല്ലിക്ക് ആശംസകള്‍ അര്‍പ്പിച്ചത്.

ഞങ്ങളുടെ സൂര്യപ്രകാശത്തിന് ഇന്ന് നാല് വയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വാസിക്കാനാവുന്നില്ല. ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി. -പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അലംകൃതയുടെ മൂന്നാം പിറന്നാള്‍ ദിനത്തിലും കുഞ്ഞിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വി ആശംസ അറിയിച്ചിരുന്നു.

മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അധികം ഷെയര്‍ ചെയ്യാത്ത താരമാണ് പൃഥ്വിരാജ്. മകളെ ലോകത്തെ കാണിക്കുന്നില്ലെന്ന വിമര്‍ശവും നേരത്തെ പൃഥ്വിക്ക് നേരെ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഒരു സാധാരണ ബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് തന്റെ ആഗ്രഹമെന്നും അവള്‍ക്ക് കിട്ടുന്ന സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ മാത്രമാണ് കിട്ടുന്നത് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു.