കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്മാരായ പൃഥ്വിരാജും ബിജു മേനോനും. എല്ലായ്‌പ്പോഴും മനസിലുണ്ടാവുമെന്നും എക്കാലത്തും എന്റെ ഹൃദയത്തിലുണ്ടാവുമെന്നും ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ സോള്‍മേറ്റ്, എന്റെ പ്രിയപ്പെട്ട സച്ചി, മിസ് യു മൈ ഫ്രണ്ട് എന്നും ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആ ചിരി, ചിന്ത, കഥകള്‍, വിശ്വാസം, സച്ചി ഒരു വര്‍ഷം എന്നാണ് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചത്.

കടുത്ത നടുവേദനയെ തുടര്‍ന്ന നട്ടെല്ലിന് നടത്തിയ ശസ്ത്രക്രിയക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സച്ചി 2020 ജൂണ്‍ 18 നാണ് മരിച്ചത്.

പൃഥ്വിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയുമായിരുന്നു സച്ചി കഥയെഴുതി സംവിധാനം ചെയ്ത അവസാന ചിത്രം. കെ.ആര്‍. സച്ചിദാനന്ദന്‍ എന്നാണ് സച്ചിയുടെ മുഴുവന്‍ പേര്.

ചോക്ലേറ്റ് ആണ് തിരക്കഥ എഴുതിയ ആദ്യ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാര്‍ക്കലിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Prithviraj and Biju Menon in Sachi’s memory