കോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ രാഷ്ട്രീയ സംഘര്‍ഷം കനത്തതോടെ നിരോധനാജ്ഞ നിലനില്‍ക്കെ വീണ്ടും സംഘര്‍ഷം. സംഭവത്തില്‍ പടനിലത്തിനടുത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു.

തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം.എല്‍ രവിയ്ക്കാണ് സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റത്. വാഹനത്തിലെത്തിയ അജ്ഞാതസംഘമാണ് ഇയാളെ വെട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുതരമായി പരിക്കേറ്റ രവിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ALSO READ: മോദിയും ഗാന്ധിയും മഹാപുരുഷന്മാര്‍; പ്രധാനമന്ത്രി രാജ്യത്തിനു ലഭിച്ച വരദാനം: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍


നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. 14 ദിവസത്തേക്കാണ് ചിറക്കടവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതിനിടയിലും സംഘര്‍ഷങ്ങളും വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊന്‍കുന്നം, ചിറക്കടവ്, തുടങ്ങിയ പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.