തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മിന്നും വിജയം നേടിയ ഇടത് സഖ്യത്തിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം അര്‍പ്പിച്ചു.

തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയവര്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.


ALSO READ: ജെ.എന്‍.യുവില്‍ എ.ബി.വി.പിക്ക് തുണയായി ആരുമില്ല; വിദ്യാര്‍ത്ഥികളും, അധ്യാപകരും, സ്റ്റാഫും ചേര്‍ന്ന് സംയുക്ത മാര്‍ച്ച്


വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മാത്രമല്ല നിങ്ങള്‍ പോരാടിയത്, ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നു എന്ന് ഉറപ്പ് വരുത്തിയ നിങ്ങള്‍ എല്ലാ അക്രമങ്ങളും ചെറുത്തു”” പിണറായി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് എ.ബി.വി.പിയെ തകര്‍ത്ത് കൊണ്ട് വിശാല ഇടത് സഖ്യം ജെ.എന്‍.യുവില്‍ മിന്നും വിജയം നേടിയത്. എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് വിജയം കൊയ്തത്.



തെരഞ്ഞെടുപ്പിനിടെ വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്താനുള്ള എ.ബി.വി.പിയുടെ ശ്രമം കാരണം 12 മണിക്കൂറോളം വൈകിയാണ് ഫലം പുറത്ത് വന്നത്.

പിണറായിയുടെ ട്വീറ്റ് ജെ.എന്‍.യു എസ്.എഫ്.ഐ പേജും, പ്രമുഖ നേതാക്കളും ഏറ്റെടുത്തിട്ടുണ്ട്.