കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിക്കുന്നവര്‍ രാജ്യത്താകമാനം ഇന്ത്യ മഴുവന്‍ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സിഎഎ, എന്‍ആര്‍സി, ഐ.എല്‍.പി എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കൊച്ചിയില്‍ തിങ്കളാഴ്ച പീപ്പിള്‍സ് ലോങ് മാര്‍ച്ച് നടത്തും. ഡിസംബര്‍ 23 ഉച്ചക്ക് ഒരു മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് കൊച്ചിന്‍ ഷിപ്പയാര്‍ഡിലേക്കാണ് മാര്‍ച്ച്.

‘അവര്‍ക്കെതിരെ നമ്മള്‍’ എന്ന മുദ്രാവാക്യവുമായി വിവിധ മത-രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ളവരും വിദ്യാര്‍ഥികളും തൊഴിലാളികളും കുട്ടികളും കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും പൊതുജനങ്ങളും ലോങ് മാര്‍ച്ചില്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നിലവില്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സാംസ്‌ക്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.