സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയും നിയമവും നീതിന്യായ വ്യവസ്ഥയും പോലിസും കുറ്റകരമായ അനാസ്ഥ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ നാം നിഷ്‌ക്രിയരായി ഇരുന്നകൂടാ. എന്ന മുദ്രാവാക്യവുമായാണ് “പെണ്ണൊരുമ” , സ്ത്രീ കൂട്ടായ്മ പ്രതിഷേധ സംഗമം നടത്തുന്നത്.

കോഴിക്കോട്: സൗമ്യ കേസ് വിചാരണയില്‍ പ്രൊസിക്യൂഷന് സംഭവിച്ച പിഴവ് ജിഷ കേസില്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേസ് വിചാരണ ആരംഭിക്കുന്ന നവംബര്‍ 2 ന് പെണ്ണൊരുമയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നു.

രാവിലെ 11 മണി മുതല്‍ ഷൊര്‍ണ്ണര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയും നിയമവും നീതിന്യായ വ്യവസ്ഥയും പോലിസും കുറ്റകരമായ അനാസ്ഥ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ നാം നിഷ്‌ക്രിയരായി ഇരുന്നകൂടാ. എന്ന മുദ്രാവാക്യവുമായാണ് “പെണ്ണൊരുമ” , സ്ത്രീ കൂട്ടായ്മ പ്രതിഷേധ സംഗമം നടത്തുന്നത്.

“പെണ്ണൊരുമ”  സ്ത്രീക്കൂട്ടായ്മയുടെ നേതൃത്യത്തില്‍ നടക്കുന്ന പ്രതിഷേധസംഗമത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും പെണ്ണൊരുമ സംഘാടകര്‍ ആവശ്യപ്പെട്ടു.

ചാരുലത, അംബിക, സുല്‍ഫത്ത്, പി.ഗീത, മജ്‌നി, അജിത കുന്നിക്കല്‍, കെകെ രമ, ജ്യോതിമാനുഷികം, ജസീല, ദിദി ദാമോദരന്‍ തുടങ്ങിയവര്‍ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുക്കും

ജിഷ വധക്കേസില്‍ നവംബര്‍ രണ്ടിനാണ് വിചാരണ ആരംഭിക്കുന്നത്.  വെള്ളിയാഴ്ച കുറ്റപത്രത്തിന്മേല്‍ പ്രാരംഭവാദം കേള്‍ക്കലും പ്രതിക്കെതിരെ കുറ്റം ചുമത്തലും പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍ കുമാര്‍ വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചത്.

കോടതിയില്‍ ഹാജരാക്കിയ പ്രതി അമീറുല്‍ ഇസ്‌ലാമിനെ ദ്വിഭാഷിയുടെ സഹായത്തോടെയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. എല്ലാ കുറ്റവും പ്രതി നിഷേധിച്ചതിനത്തെുടര്‍ന്നാണ് കോടതി വിചാരണ നടപടികളിലേക്ക് നീങ്ങിയത്.

നവംബര്‍ രണ്ടുമുതല്‍ 2017 ജനുവരി 23 വരെയാണ് 195 സാക്ഷികളെ വിസ്തരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.